ദോഹ ∙ 2022 ലോകകപ്പിന് വേദികളാകുന്ന 8 സ്റ്റേഡിയങ്ങളുടെ നിർമാണ പുരോഗതികൾ അറിയാം. സുസ്ഥിര പരിസ്ഥിതി ഉറപ്പാക്കി കൊണ്ടുള്ള സ്‌റ്റേഡിയം നിർമാണങ്ങളിലൂടെ പ്രഥമ കാർബൺ രഹിത ലോകകപ്പാണ് ഖത്തർ ലോകത്തിന് സമ്മാനിക്കുന്നത്. ഖലീഫ സ്റ്റേഡിയം,ആസ്പയർ സോൺ 2022 ലേക്ക് മിഴി തുറന്ന ആദ്യ സ്റ്റേഡിയം, 40,000 ഇരിപ്പിട ശേഷി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ 2022 ലോകകപ്പിന് വേദികളാകുന്ന 8 സ്റ്റേഡിയങ്ങളുടെ നിർമാണ പുരോഗതികൾ അറിയാം. സുസ്ഥിര പരിസ്ഥിതി ഉറപ്പാക്കി കൊണ്ടുള്ള സ്‌റ്റേഡിയം നിർമാണങ്ങളിലൂടെ പ്രഥമ കാർബൺ രഹിത ലോകകപ്പാണ് ഖത്തർ ലോകത്തിന് സമ്മാനിക്കുന്നത്. 

ഖലീഫ സ്റ്റേഡിയം, ആസ്പയർ സോൺ

ADVERTISEMENT

2022 ലേക്ക് മിഴി തുറന്ന ആദ്യ സ്റ്റേഡിയം, 40,000 ഇരിപ്പിട ശേഷി. ക്വാർട്ടർ ഫൈനൽ മത്സര വേദി. ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള കായിക മാമാങ്കങ്ങളുടെ വേദി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചു. 

അൽ ജനൗബ്, അൽ വക്ര

കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തു. ഇരിപ്പിട ശേഷി 40,000.പരമ്പരാഗത ഖത്തരി പായ്ക്കപ്പലിന്റെ മാതൃക.ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി. 

എജ്യൂക്കേഷൻ സിറ്റി 

ADVERTISEMENT

ഉദ്ഘാടനം ഈ വർഷം, ഇരിപ്പിട ശേഷി 40,000.ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി. വജ്രത്തിന്റെ മാതൃക. മരുഭൂമിയിലെ വജ്രമെന്നറിയപ്പെടുന്നു.

അൽ ബയാത്, അൽഖോർ

നിർമാണം പൂർത്തിയായി. ഉദ്ഘാടനം ഈ വർഷം. ഇരിപ്പിട ശേഷി 60,000. അറേബ്യൻ കൂടാരമായ ബയാത് അൽ ഷാറിന്റെ മാതൃക.പഞ്ചനക്ഷത്ര മുറികൾ ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങൾ. സ്റ്റേഡിയം പാർക്ക് ഈ വർഷം തുറന്നു.

അൽ റയ്യാൻ

ADVERTISEMENT

നിർമാണം പൂർത്തിയായി. ഈ വർഷം ഉദ്ഘാടനം ചെയ്യും. 40,000 പേർക്ക് ഇരിക്കാം.ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി.മരുഭൂമിയുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന സ്റ്റേഡിയം.

റാസ് ബു അബൗദ്, ദോഹ കോർണിഷ്

പൂർണമായും പൊളിച്ചുമാറ്റാൻ കഴിയുന്ന ആദ്യ ലോകകകപ്പ് സ്റ്റേഡിയം. ഷിപ്പിങ് കണ്ടെയ്‌നറുകൾ കൊണ്ടുള്ള സ്റ്റേഡിയം  നിർമാണം ഈ വർഷം പൂർത്തിയാകും.40,000 ഇരിപ്പിട ശേഷി. ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി. 

അൽ തുമാമ

നിർമാണം പുരോഗതിയിൽ. ഈ വർഷം പൂർത്തിയാകും. 40,000 പേർക്ക് ഇരിക്കാം. അറബ് പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത തലപ്പാവ് ആയ ഗാഫിയയുടെ മാതൃക.

ലുസെയ്ൽ 

ഉദ്ഘാടന, സമാപന മത്സര വേദി. അടുത്തവർഷം പൂർത്തിയാകും.രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയം. ഇരിപ്പിട ശേഷി 80,000 ഫനാർ വിളക്കിനെ  അനുസ്മരിപ്പിക്കുന്ന  തരത്തിൽ വെളിച്ചവും നിഴലും ഇഴ ചേർന്നതിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ. ബാഹ്യ രൂപത്തിന് അറബ് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ചെറുപാത്രങ്ങളുടെ മാതൃക.