ദുബായ് ∙ ബഹ്റൈനിൽ ആകെ 26 കോവിഡ്–19 കേസുകൾ റിപ്പോർട്ട് ചെയ്തതായും ഇതിൽ മൂന്നു പേരുടെ ബാധ സ്ഥീരീകരിച്ചുവെന്നും ബഹ്റൈൻ ന്യൂസ് ഏജൻസി. ഇറാനിൽ നിന്ന് ബഹ്റൈൻ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് ബഹ്റൈൻ വനിതകൾക്കാണ് ഏറ്റവും ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ 9 കേസുകൾ കണ്ടെത്തിയിരുന്നു. ഇവർ ദുബായ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ബഹ്റൈനിൽ ആകെ 26 കോവിഡ്–19 കേസുകൾ റിപ്പോർട്ട് ചെയ്തതായും ഇതിൽ മൂന്നു പേരുടെ ബാധ സ്ഥീരീകരിച്ചുവെന്നും ബഹ്റൈൻ ന്യൂസ് ഏജൻസി. ഇറാനിൽ നിന്ന് ബഹ്റൈൻ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് ബഹ്റൈൻ വനിതകൾക്കാണ് ഏറ്റവും ഒടുവിൽ കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ 9 കേസുകൾ കണ്ടെത്തിയിരുന്നു. ഇവർ ദുബായ്, ഷാർജ വഴി ഇറാനിൽ നിന്നുമെത്തിയ സൗദി, ബഹ്റൈൻ സ്വദേശികളാണ്. ഇതേ തുടർന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ 48 മണിക്കൂർ നേരത്തേയ്ക്ക് റദ്ദാക്കുകയും ചെയ്തു.

കോവിഡ്–19 ബാധിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേയ്ക്ക് വരുന്ന യാത്രക്കാരെ ബഹ്റൈൻ രാജ്യാന്തര വിമാനത്താവളത്തിൽ തന്നെ പരിശോധനയ്ക്ക് വിധേയരാക്കുന്നതായി ആരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞു. ഇൗ മാസം ഇറാനിലുണ്ടായിരുന്നവരെല്ലാം കോവിഡ്–19 പരിശോധനയ്ക്കായി തങ്ങളെ സമീപിക്കാനും നിർദേശിച്ചു.

ADVERTISEMENT

മധ്യപൂർവദേശത്ത് 140 പേർക്ക് കോവിഡ് –19 ബാധ

ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇതുവരെ ലോകത്തെ 80,000 പേരെ ബാധിച്ചിട്ടുണ്ട്. കോവിഡ്–19 എന്നാണ് ലോകാരോഗ്യസംഘടന ഇൗ വൈറസിന് പേരിട്ടത്. മധ്യപൂര്‍വദേശത്ത് ആകെ 140 പേരെ വൈറസ് ബാധിച്ചു. ഇവരെല്ലാം ഇറാനുമായി ബന്ധപ്പെട്ടുള്ളവരാണ്. ഇതിനെതിരെ ഗൾഫ് രാജ്യങ്ങൾ ശക്തമായ ജാഗ്രത പുലർത്തുന്നു. 

ADVERTISEMENT

ഇറാനിലേയ്ക്കുള്ള എല്ലാ വിമാനങ്ങളും ഒരാഴ്ചത്തേയ്ക്ക് യുഎഇ റദ്ദാക്കി. ഇറാനിൽ 139 കേസുകളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 19 പേർ മരിക്കുകയും ചെയ്തു. അതേസമയം, തന്റെ മണ്ഡലത്തിൽ മാത്രം 50 പേർ മരിച്ചുവെന്ന് ഇറാൻ ക്വാമിലെ എംപി പറഞ്ഞു. ഇറാനിൽ ഇതിലും കൂടുതൽ പേർക്ക് കോവിഡ് –19 ബാധിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്.