ജിദ്ദ∙ സൗദി അറേബ്യയിലെ മികച്ച ഫുട്ബോൾ ലീഗായ ഇത്തിഹാദിലെ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഖാലിദിന്റെ കഥ പറയുന്ന

ജിദ്ദ∙ സൗദി അറേബ്യയിലെ മികച്ച ഫുട്ബോൾ ലീഗായ ഇത്തിഹാദിലെ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഖാലിദിന്റെ കഥ പറയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ സൗദി അറേബ്യയിലെ മികച്ച ഫുട്ബോൾ ലീഗായ ഇത്തിഹാദിലെ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഖാലിദിന്റെ കഥ പറയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ സൗദി അറേബ്യയിലെ മികച്ച ഫുട്ബോൾ ലീഗായ  ഇത്തിഹാദിലെ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഖാലിദിന്റെ കഥ പറയുന്ന 'ചാംപ്യൻസ്' ഫീച്ചർ ചിത്രത്തിന്  ജിദ്ദയിൽ ഷൂട്ടിംഗ്  തുടങ്ങി. തുടർച്ചയായ ഏഴ് ആഴ്ചകളായാണ് ചിത്രീകരണം. ഓസ്‌കാർ ജേതാവ് ആൻഡ്രെസ് വിസെൻറ് ഗോമെസ് നിർമിക്കിക്കുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒരു ദിവസത്തെ സമ്മർദ  മത്സരത്തിന് ശേഷം ഖാലിദ്, നിരാശയുടെയും മോശം മനോഭാവത്തോടെയും  സ്പോർട്സ് കോർട്ടിൽ എത്തുന്നതിനെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. 

 

ADVERTISEMENT

ഒരു പ്രഫഷണൽ ടീമെന്ന നിലയിൽ മുമ്പൊരിക്കലും പന്ത് തൊട്ടിട്ടില്ലാത്ത ഭിന്നശേഷിക്കാരായ ഒരു കൂട്ടം കളിക്കാരെ പരിശീലിപ്പിക്കുകയും  അവരുടെ വൈകാരിക ഇടപെടലിൽ നിന്ന് എത്രമാത്രം പഠിക്കാനുണ്ടെന്നുമാണ് ചിത്രം പറയുന്നത്.

 

ബറക്ക മീറ്റ്‌സ് ബറക്കയിലെ ഫാത്തിമ അൽ ബനവിക്കൊപ്പം എംബിസി ദ വോയ്സ് ടാലന്റ് ഷോയിലെ പ്രശസ്ത അവതാരകൻ  യാസിർ അൽ സഗ്ഗാഫ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ ജിദ്ദയിലെ ഒരു കൂട്ടം ഭിന്നശേഷിക്കാർ  അണിനിരക്കും. ഡയറക്ടർ മഹാ അൽ ജുഫാലിയുടെ  സഹായത്തോടെയാണ്  ജിദ്ദ അഭയകേന്ദ്രത്തിൽ നിന്ന്  അവരെത്തുന്നത്.

 

ADVERTISEMENT

 

സൗദി അറേബ്യയിൽ നിന്നും സ്‌പെയിനിൽ നിന്നുമുള്ള 90 ചലച്ചിത്ര പ്രൊഫഷണലുകളുടെ ഒരു സംഘമാണു ചിത്രത്തിന് വേണ്ടി പ്രവർത്തിക്കുന്നത്.  ആദ്യ ഘട്ടം ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയതിന്  ശേഷമാണ് ജിദ്ദ നഗരങ്ങളിലെ വിവിധ സ്ഥലങ്ങളിൽ സംഘമെത്തുന്നത്

 

സിനിമാ ലോകത്ത് തരംഗമായി മാറിയ സ്പാനിഷ് ചിത്രം 'ചാംപിയോൻസി'ന്റെ അറബ് വിപണി ലക്ഷ്യം വച്ചുള്ള റീമേക്കിങ് ആണ്  'ചാംപ്യൻസ്'. സൗദിയിലെ തിരക്കഥാകൃത്തുക്കളായ മാരം ത്വയ്‌ബ, വാഇൽ അൽ സഈദ് എന്നിവർ ചേർന്നാണ് ഈ ചിത്രം പുനർ നിർമിക്കുന്നത്. ഭിന്നശേഷിക്കാർ അവരുടെ ജീവിതം പറയുന്ന സ്പാനിഷ് ചിത്രം മാധ്യമ ശ്രദ്ധ നേടിയിരുന്നു. ചിത്രം നൽകിയ സന്ദേശത്തിലൂടെ അവരെ കുറിച്ചുള്ള ധാരണകൾ തിരുത്താനും പ്രധാന കഥാപാത്രങ്ങൾ കാണിച്ച അഭിനയ മികവ്, ഇത്തരക്കാരിൽ ഒളിഞ്ഞിരിക്കുന്ന നർമ ബോധവും സംവേദന ക്ഷമത, അവരുടെ  വൈകാരികത എന്നിവ കൊണ്ട് ചിത്രം തിളങ്ങുന്നു.

ADVERTISEMENT

 

 

സ്‌പെയ്ൻ ചിത്രം നേടിയ വാണിജ്യ വിജയവും അംഗപരിമിതർ പകരുന്ന  സാമൂഹിക അവബോധവും മാത്രമല്ല.  സൗദിയിലെ ഭിന്നശേഷി  ഫുട്ബോൾ ടീമിന്റെ യഥാർഥ  കഥ പുറം ലോകത്തെത്തിക്കുക കൂടി ലക്ഷ്യം വെച്ചാണ്  സൗദിയിൽ  ചാംപ്യൻസ്' നിർമിക്കാൻ  പ്രചോദനമായത്. രാജ്യാന്തര ഭിന്നശേഷി ഫുട് ബോൾ ടൂർണമെന്റിൽ നാല് തവണ  ചാംപ്യൻമാരാണ് സൗദി ടീം എന്നതും ശ്രദ്ധേയമാണ്.