ദോഹ ∙ കോൺകോർ ഹിപ്പിഖ് രാജ്യാന്തര (സിഎച്ച്‌ഐ) കുതിരസവാരി മത്സരത്തിന് അൽ ഷഖാബ് ഇക്വസ്ട്രിയൻ ക്ലബ്ബിൽ ഇന്ന് തുടക്കമാകും. 23 രാജ്യങ്ങളിൽ നിന്നായി 88 കുതിര സവാരിക്കാർ മത്സരത്തിൽ പങ്കെടുക്കും. അൽ ഷഖാബിലെ ലോൻജീൻസ് അരീനയിലാണ് മത്സരങ്ങൾ. ലോൻജീൻസ് ഇവന്റ്‌സാണ് സംഘാടകർ. രാജ്യാന്തര കുതിര സവാരി മത്സരത്തിന് ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കോൺകോർ ഹിപ്പിഖ് രാജ്യാന്തര (സിഎച്ച്‌ഐ) കുതിരസവാരി മത്സരത്തിന് അൽ ഷഖാബ് ഇക്വസ്ട്രിയൻ ക്ലബ്ബിൽ ഇന്ന് തുടക്കമാകും.  23 രാജ്യങ്ങളിൽ നിന്നായി 88 കുതിര സവാരിക്കാർ  മത്സരത്തിൽ പങ്കെടുക്കും. അൽ ഷഖാബിലെ ലോൻജീൻസ് അരീനയിലാണ് മത്സരങ്ങൾ. ലോൻജീൻസ് ഇവന്റ്‌സാണ് സംഘാടകർ.

രാജ്യാന്തര കുതിര സവാരി മത്സരത്തിന് ഇത് 7-ാം തവണയാണ് അൽ ഷഖാബ് ആതിഥേയത്വം വഹിക്കുന്നത്. കുതിരകളുടെ അഭ്യാസ പ്രകടനങ്ങളുമുണ്ടാകും. 

ADVERTISEMENT

മത്സരത്തിന് പ്രമുഖ താരങ്ങളും

പ്രമുഖ കുതിര സവാരിക്കാരും മത്സരത്തിനെത്തും. ലോൻജീൻസ് ആഗോള റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരനായ ജർമൻ താരം ഡാനിയേൽ ഡിയൂസർ, 5–ാം നമ്പർ താരം സ്വീഡന്റെ പെഡർ ഫ്രെഡ്രിക്കോൺ, 6-ാം നമ്പർ താരം ബെൽജിയത്തിന്റെ പീറ്റർ ദേവൂസ്, ഓസ്‌ട്രേലിയയുടെ ഒളിംപ്യൻ  എഡ്വിന ടോപ്‌സ്-അലക്‌സാണ്ടർ, ബ്രിട്ടന്റെ സ്‌കോട്ട് ബ്രാഷ് എന്നിവരെല്ലാം മത്സര രംഗത്തുണ്ട്.  2016ൽ റിയോ ഒളിംപിക്‌സിൽ മത്സരിച്ച ബാസിം മുഹമ്മദ്, ഫലേഹ് സുവീദ് അൽ അജ്മി, റാഷിദ് തൊവെയിം അലി അൽമാരി എന്നിവരാണ് ഖത്തർ സംഘത്തിലുള്ളത്. ശനിയാഴ്ച വരെയാണ് മത്സരം.

ADVERTISEMENT

മെട്രോയിൽ എത്താം 

   മത്സരങ്ങൾ കാണാൻ ദോഹ മെട്രോ ഗ്രീൻ ലൈനിൽ സഞ്ചരിച്ചാൽ നേരിട്ട് അൽ ഷഖാബ് സ്‌റ്റേഷനിലിറങ്ങാം. അവിടെ നിന്ന് മത്സര ദിനങ്ങളിൽ ഓരോ 10 മിനിറ്റ് ഇടവിട്ട് അൽ ഷഖബ് ഇക്വസ്ട്രിയൻ ക്ലബ്ബിലേക്ക് സൗജന്യ ഷട്ടിൽ സർവീസുമുണ്ട്.

ADVERTISEMENT

ടിക്കറ്റുകൾ ഓൺലൈനിൽ

കുതിരസവാരി മത്സരങ്ങൾ കാണാനുള്ള വിഐപി പാക്കേജ് ഉൾപ്പെടെയുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭിക്കും. http://www.q-tickets.com, www.alshaqab.com