ദുബായ് ∙ യുഎഇയിലും ഒമാനിലും കൂടുതൽ കോവിഡ് 19 േകസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും അയൽ രാജ്യമായ ഇറാനിൽ പടർന്നു പിടിക്കുന്നു. ഇറാനിൽ 19 പേർ മരിക്കുകയും ആരോഗ്യ

ദുബായ് ∙ യുഎഇയിലും ഒമാനിലും കൂടുതൽ കോവിഡ് 19 േകസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും അയൽ രാജ്യമായ ഇറാനിൽ പടർന്നു പിടിക്കുന്നു. ഇറാനിൽ 19 പേർ മരിക്കുകയും ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലും ഒമാനിലും കൂടുതൽ കോവിഡ് 19 േകസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും അയൽ രാജ്യമായ ഇറാനിൽ പടർന്നു പിടിക്കുന്നു. ഇറാനിൽ 19 പേർ മരിക്കുകയും ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലും ഒമാനിലും കൂടുതൽ കോവിഡ് 19 േകസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും അയൽ രാജ്യമായ ഇറാനിൽ പടർന്നു പിടിക്കുന്നു. ഇറാനിൽ 19 പേർ മരിക്കുകയും ആരോഗ്യ സഹമന്ത്രി ഇറാജ് ഹാരിർഷിയടക്കം 139 പേർ രോഗബാധിതരാകുകയും ചെയ്തതായാണു റിപ്പോർട്ട്. ഇവരെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി. 

ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറാനിലാണ്. ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പലരാജ്യങ്ങളും നിർത്തിവച്ചു. 

ADVERTISEMENT

ഗൾഫ്മേഖലയിൽ ചൈനയിൽ നിന്ന് എത്തുന്നവർക്കു പുറമേ ഇറാനിൽ നിന്നും വൈറസ് പടരുന്നതായി റിപ്പോർട്ടുണ്ട്. ഇറാനിൽ  നിന്നു മടങ്ങിയെത്തിയ 2 സ്വദേശി വനിതകൾക്കും അവരുമായി അടുത്തിടപഴകിയ 2 പേർക്കുമാണ് ഒമാനിൽ സ്ഥിരീകരിച്ചത്. 

അതേസമയം, ഇറാനിൽ സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്നും അമേരിക്ക ഭീതി പരത്തുകയാണെന്നും പ്രസിഡന്റ് ഡോ.ഹസ്സൻ റൂഹാനി ആരോപിച്ചു. ഇറാൻ യഥാർഥ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു റൂഹാനി. 

യുഎഇയിൽ 13 പേർക്കും ഒമാനിൽ 4 പേർക്കുമാണു കോവിഡ് ബാധിച്ചത്. ഇരുരാജ്യങ്ങളും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാനും പരിശോധിക്കാനും നൂതന സംവിധാനങ്ങളാണുള്ളത്. 

കുവൈത്തിലും ബഹ്‌റൈനിലും കോവിഡ്-19 ബാധിച്ച മുഴുവനാളുകളും ഇറാനിൽ നിന്നെത്തിയവർ. അല്ലാത്തവർക്ക് ഇതുവരെ രോഗലക്ഷണം കണ്ടെത്തിയിട്ടില്ല. ഇറാനിലെ ചില കേന്ദ്രങ്ങളിൽ തീർഥാടനം, വ്യാപാരം, വിനോദ സഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്കായി കുവൈത്തിൽ നിന്നും ബഹ്‌റൈനിൽ നിന്നുമൊക്കെ പതിവായി ആളുകൾ പോകാറുണ്ട്. 

ADVERTISEMENT

അങ്ങനെ പോയി മടങ്ങിയവരിൽ ചിലരാണ് ഇപ്പോൾ കുവൈത്തിലും ബഹ്‌‌റൈനിലും കോവിഡ്-19 ബാധിതരായുള്ളത്.  ഇറാനിൽ കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടതോടെ അവിടേക്കുള്ള വിമാന സർവീസ് നിർത്തലാക്കിയതിനെ തുടർന്ന് 800 ലേറെ കുവൈത്തികളാണ് ഇറാനിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിയത്.

ഇറാനിൽ കുടുങ്ങിയവരെ കുവൈത്ത് എയർവേയ്സ് പ്രത്യേക സർവീസ് നടത്തി കുവൈത്തിൽ എത്തിക്കുകയായിരുന്നു. 6 വിമാനങ്ങളിലായി കൊണ്ടു വന്നവരെ വിമാനത്താവളത്തിൽ കർശന വൈദ്യപരിശോധനയ്ക്കും വിധേയരാക്കി. 

അവരിൽ‌ ചിലർക്കാണു വൈറസ് ബാധ കണ്ടെത്തിയത്. ഇറാനിൽനിന്ന് ദുബായ്, ഷാർജ വഴി മനാമയിൽ എത്തിയ ബഹ്‌റൈനികളും സൗദി അറേബ്യക്കാരുമാണു ബഹ്‌റൈനിൽ കോവിഡ്-19 ബാധിതർ.

മാസ്കിന് അമിത വില, ഫാർമസികൾ അടച്ചുപൂട്ടി

ADVERTISEMENT

കുവൈത്ത് സിറ്റി/മനാമ ∙ കോവിഡ്-19ൻ‌റെ മറവിൽ ഫെയ്സ് മാസ്ക് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് അമിത വില ഈടാക്കിയതിനു കുവൈത്തിലും ബഹ്‌റൈനിലും ഫാർമസികൾക്കെതിരെ നടപടി. കുവൈത്തിൽ ഇന്നലെ 14 ഫാർമസികൾകൂടി വാണിജ്യ മന്ത്രാലയം അടപ്പിച്ചു.അതോടെ അടച്ചുപൂട്ടിയ ഫാർമസികളുടെ എണ്ണം 19 ആയി. സമാന കാരണത്തിനു ബഹ്‌റൈനിൽ 3 ഫാർമസികളും അടപ്പിച്ചു. പ്രതിരോധ ഉപകരണങ്ങളുടെ അമിതവില സംബന്ധിച്ചു ഹോട്‌ലൈനിൽ (നമ്പർ 135) കഴിഞ്ഞ ദിവസം 205 പരാതികൾ ലഭിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. 187 ഫാർമസികളിൽ മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധനയും നടത്തി. ബഹ്‌റൈനിൽ ബുദൈയ, റിഫ, മുഹറഖ് എന്നിവിടങ്ങളിലാണ് ഫാർമർസികൾക്കെതിരെ നടപടി. 

പരിശോധന, മുൻകരുതൽ;ജാഗ്രതയോടെ രാജ്യം

മനാമ∙ ഫെബ്രുവരിയിൽ ഇറാൻ സന്ദർശിച്ച മുഴുവൻ സ്വദേശികളെയും വിദേശികളെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.  കോവി‌ഡ്-19 പ്രതിരോധത്തിനുള്ള സമഗ്ര നടപടിയുടെ ഭാഗമായാണ് അത്. വൈദ്യപരിശോധനാ ഷെഡ്യൂൾ അറിയുന്നതിനു മന്ത്രാ‍ലയത്തെ ബന്ധപ്പെടാം. നമ്പർ : 444

ജയിൽ സന്ദർശനത്തിന് ഒരാഴ്ച വിലക്ക്

മനാമ∙ ജയിലുകളിൽ തടവുകാരെ സന്ദർശിക്കുന്നതിന് ഒരാഴ്ച വിലക്ക് ഏർപ്പെടുത്തി. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് അത്. അതേസമയം നിയമാനുസൃതം ടെലിഫോണിൽ ബന്ധപ്പെടുന്നതിനു തടസ്സമുണ്ടാകില്ല.

ഖൈറാൻ റിസോർട്ടിൽ ക്വാറന്റൈൻ 

കുവൈത്ത് സിറ്റി∙ ഖൈറാൻ റിസോർട്ട് കോവിഡ്-19 സംശയിക്കപ്പെടുന്നവരെ പാർപ്പിക്കുന്നതിനുള്ള ക്വാറന്റൈൻ സംവിധാനമാക്കി മാറ്റി. ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യർഥനപ്രകാ‍രം റിസോർട്ട് പ്രസ്തുത ആവശ്യത്തിന് അനുവദിച്ചതായി ടൂറിസ്റ്റിക് എന്റർപ്രൈസസ് കമ്പനി അറിയിച്ചു.

റിസോർട്ടിലെ മറ്റ് സംവിധാനങ്ങളെല്ലാം അടച്ചുപൂട്ടുന്നതിനാൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

കുവൈത്ത് സിറ്റി∙ കോവിഡ്-19 സാന്നിധ്യം വലിയ തോതിൽ സ്ഥിരികരിക്കപ്പെട്ട രാജ്യങ്ങൾ സന്ദർശിച്ച് വരുന്ന മുഴുവൻ സ്വദേശികളെയും ക്വാറന്റൈൻ സംവിധാനത്തിലേക്ക് അയയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അത്തരക്കാരെ വിമാ‍നത്താവളത്തിൽ പരിശോധനാ വിധേയരാക്കുന്നുണ്ടെന്നും മന്ത്രാലയത്തിലെ പൊതു ആരോഗ്യവിഭാഗം അണ്ടർസെക്രട്ടറി ഡോ.ബുതൈന അൽ മുദ്‌ഹഫ് പറഞ്ഞു. വിമാനത്താവളത്തിൽ ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനങ്ങൾ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് വിലയിരുത്തി.

കുവൈത്ത് സിറ്റി∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കു വാണിജ്യ മന്ത്രാലയം ഫെയ്സ് മാസ്ക് നൽകും. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായാണ് അത്. ടെമിനൽ ഒന്നിലും നാലിലും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാകും മാസ്ക് വിതരണം.

എടി‌എം ശുചിയാക്കാൻ നടപടി 

കുവൈത്ത് സിറ്റി∙ രാജ്യത്തെ മുഴുവൻ എടി‌എം മെഷീനുകളും അണു വിമുക്തമാക്കാൻ ബാങ്കുകളുടെ ഫെഡറേഷൻ നടപടി തുടങ്ങി. അണുനശീകരണ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ എ‌‌ടി‌എമ്മിനു സമീപം സജ്ജമാക്കും. എടി‌എം ഉപയോഗിക്കുന്നതിന് മുൻപും ശേഷം ഉപയോക്താക്കൾക്ക് അത് പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഫെഡറേഷൻ അധികൃതർ വ്യക്തമാക്കി.  

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം 

കുവൈത്ത് സിറ്റി∙ കോവിഡ്-19ൻ‌റെ സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പാർലമെന്റിന്റെ  പ്രത്യേക സമ്മേളനം ഞായർ 12.30ന് ചേരുമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു.

പരീക്ഷകൾക്ക് മാറ്റമില്ല

മനാമ ∙ ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളുകളിൽ ഇനിയുള്ള പരീക്ഷകൾ നിശ്ചിത തീയതികളിൽ തന്നെ നടക്കും. സ്കൂളുകൾക്ക് 2 ആഴ്ച അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലത്തെ പരീക്ഷ മാറ്റിവച്ചിരുന്നു. സിബി‌എസ്‌ഇ പരീക്ഷ നടത്താൻ മാത്രം മന്ത്രാലയത്തിന്റെ  അനുമതി ലഭിച്ചിട്ടുണ്ട്.