ദോഹ∙കോവിഡ്-19 നെ തുടർന്നു ഭക്ഷ്യ രംഗത്ത് വെല്ലുവിളികൾ നേരിട്ടാൽ അത് തരണം ചെയ്യാൻ തയാറാണെന്നു പ്രാദേശിക കമ്പനികൾ. ഇതര മാർഗങ്ങളും കരുതൽ ശേഖരവുമൊക്കെ ശക്തമാക്കി കഴിഞ്ഞു.....

ദോഹ∙കോവിഡ്-19 നെ തുടർന്നു ഭക്ഷ്യ രംഗത്ത് വെല്ലുവിളികൾ നേരിട്ടാൽ അത് തരണം ചെയ്യാൻ തയാറാണെന്നു പ്രാദേശിക കമ്പനികൾ. ഇതര മാർഗങ്ങളും കരുതൽ ശേഖരവുമൊക്കെ ശക്തമാക്കി കഴിഞ്ഞു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙കോവിഡ്-19 നെ തുടർന്നു ഭക്ഷ്യ രംഗത്ത് വെല്ലുവിളികൾ നേരിട്ടാൽ അത് തരണം ചെയ്യാൻ തയാറാണെന്നു പ്രാദേശിക കമ്പനികൾ. ഇതര മാർഗങ്ങളും കരുതൽ ശേഖരവുമൊക്കെ ശക്തമാക്കി കഴിഞ്ഞു. ഭക്ഷ്യമേഖലയിലെ പ്രധാന പ്രാദേശിക കമ്പനികളായ ഹസാദ് ഫുഡ്, വിദാം ഫുഡ്, മഹാസീൽ ഫോർ മാർക്കറ്റിങ്-അഗ്രി സർവീസ് എന്നിവയെല്ലാം ഏതു പ്രതിസന്ധിയെയും നേരിടാൻ സജ്ജം.

ഭക്ഷ്യഉൽപന്നങ്ങൾ സുലഭം, കൂടുതൽ വാങ്ങിക്കൂട്ടേണ്ട

ദോഹ ∙ ദീർഘകാലത്തേക്ക് ആവശ്യമായ എല്ലാ ഭക്ഷ്യ സാധനങ്ങളും രാജ്യത്തുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. ഭക്ഷ്യ ക്ഷാമം നേരിടുമെന്ന ആശങ്ക ആർക്കും വേണ്ടെന്നും ഉപഭോക്തൃ കാര്യ വിഭാഗം അസി.അണ്ടർസെക്രട്ടറി ഷെയ്ഖ് ജാസിം ബിൻ ജാബർ അൽതാനി പറഞ്ഞു. സാധനങ്ങൾ വാങ്ങി സംഭരിക്കാൻ ചന്തകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും തിരക്കിട്ട് ഓടേണ്ടതില്ല.

ജനങ്ങൾക്ക് ആവശ്യാനുസരണമുള്ള ഉൽപന്നങ്ങൾ സുലഭമാണ്. പ്രാദേശിക വിപണിയിലേക്ക് കൂടുതൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള പദ്ധതികളിലാണ് മന്ത്രാലയം. പരിഭ്രാന്തിയോടെ സാധനങ്ങൾ വാങ്ങി സൂക്ഷിക്കേണ്ടതില്ല. കൂടുതൽ സാധനങ്ങൾ വാങ്ങുമ്പോൾ അവ യഥാസമയം ഉപയോഗിച്ചില്ലെങ്കിൽ നശിക്കും. ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ പാടില്ലെന്ന് ചെറുകിട, മൊത്ത വ്യാപാര ശാലകൾക്ക് കർശന നിർദേശം നൽകി.