ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നഷ്ടപ്പെട്ട 50,000 ദിർഹം ഒരു മണിക്കൂറിനുള്ളിൽ യാത്രക്കാരന് കണ്ടെത്തിക്കൊടുത്ത് ദുബായ് പൊലീസ്. ഏഷ്യൻ യാത്രക്കാരന്റെ പണമാണ് നഷ്ടപ്പെട്ടത്. ഇയാൾ ഉടൻ എയർപോർട്ട് സെക്യുരിറ്റി സംഘത്തെ വിവരം ധരിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ സുരക്ഷാ വിഭാഗം പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നഷ്ടപ്പെട്ട 50,000 ദിർഹം ഒരു മണിക്കൂറിനുള്ളിൽ യാത്രക്കാരന് കണ്ടെത്തിക്കൊടുത്ത് ദുബായ് പൊലീസ്. ഏഷ്യൻ യാത്രക്കാരന്റെ പണമാണ് നഷ്ടപ്പെട്ടത്. ഇയാൾ ഉടൻ എയർപോർട്ട് സെക്യുരിറ്റി സംഘത്തെ വിവരം ധരിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ സുരക്ഷാ വിഭാഗം പണം കണ്ടെത്തി വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ് യാത്രക്കാരനെ തിരിച്ചേൽപിച്ചു.

50,000 ദിർഹവും 1000 രൂപയും ഒരാള്‍ക്ക് കളഞ്ഞുകിട്ടിയതായി വിവരം ലഭിക്കുകയായിരുന്നുവെന്ന് ദുബായ് പൊലീസിന്റെ എയർപോർട്ട് സെക്യുരിറ്റി വിഭാഗം ഡയറക്ടർ ബ്രി.മുഹമ്മദ് അഹമദ് ബിൻ ഡൈലൻ അൽ മസ്റൂയി പറഞ്ഞു. അപ്പോഴും ആരും പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടിരുന്നില്ല. ഇത്തരം വേളകളിൽ നഷ്ടപ്പെട്ടയാൾ അതറിയാതിരിക്കുകയോ, അറിഞ്ഞവർ വിഷമത്തോടെ പരതി നടക്കുകയോ ആകാമാമെന്ന് അൽ മസ് റൂയി കൂട്ടിച്ചേർത്തു. 

ADVERTISEMENT

തുടർന്ന് എയർപോർട്ട് സെക്യുരിറ്റി ഒാപറേഷൻ റൂം, ഫൂട് പട്രോൾസ് എന്നിവ ഉടമയ്ക്ക് വേണ്ടി അന്വേഷണം നടത്തുകയും റെക്കോർഡ് വേഗത്തിൽ ഉടമയെ കണ്ടെത്തി പണം തിരിച്ചേൽപിച്ചതായും അൽ മസ്റൂയി പറഞ്ഞു. യാത്രക്കാർക്കും സഞ്ചാരികൾക്കും മികച്ച സേവനം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.