അബുദാബി∙ കോവിഡ് ജാഗ്രത ഊർജിതമാക്കുമ്പോഴും യുഎഇയിൽ അവശ്യസാധന, േസവന വിഭാഗങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകി......

അബുദാബി∙ കോവിഡ് ജാഗ്രത ഊർജിതമാക്കുമ്പോഴും യുഎഇയിൽ അവശ്യസാധന, േസവന വിഭാഗങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ കോവിഡ് ജാഗ്രത ഊർജിതമാക്കുമ്പോഴും യുഎഇയിൽ അവശ്യസാധന, േസവന വിഭാഗങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
അബുദാബി∙ കോവിഡ് ജാഗ്രത ഊർജിതമാക്കുമ്പോഴും യുഎഇയിൽ അവശ്യസാധന, േസവന വിഭാഗങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകി. ഗ്രോസറി, സൂപ്പർ, ഹൈപ്പർ മാർക്കറ്റ്, കോ ഓപറേറ്റീവ് സൊസൈറ്റി, ഫാർമസി, റസ്റ്ററന്റ് ഉൾപ്പെടെ ഭോജന ശാലകൾ എന്നിവയ്ക്കാണ് 24 മണിക്കൂറും പ്രവർത്തിക്കാൻ പ്രത്യേക അനുമതി നൽകിയത്.

30 ശതമാനത്തിൽ കവിയരുത്

ഉൾക്കൊള്ളാവുന്ന പരിധിയിൽ 30 ശതമാനം ആളുകളെ മാത്രമേ ഒരേസമയം സ്ഥാപനത്തിൽ പ്രവേശിപ്പിക്കാവൂ എന്ന നിബന്ധനയുണ്ട്. സാമൂഹിക സമ്പർക്കം ഒഴിവാക്കാനുള്ള ഈ നിർദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമ ഉറപ്പാക്കണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയവും ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റിയും ഓർമിപ്പിച്ചു.‍ വ്യാപാര സ്ഥാപനങ്ങൾ രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നും നിർദേശമുണ്ട്.

ഷോപ്പിങ് മാളും മാർക്കറ്റും അടച്ചു

കോവി‍ഡ് സുരക്ഷാ നടപടിയുടെ ഭാഗമായി യുഎഇയിലെ ഷോപ്പിങ് മാളുകളും വ്യാപാര സ്ഥാപനങ്ങളും പഴം, പച്ചക്കറി, മത്സ്യ, മാംസ മാർക്കറ്റുകളും അടച്ചു. കോവിഡിനെ അകറ്റുന്നതിന്റെ ഭാഗമായി ഏപ്രിൽ 8 വരെയാണ് നിയന്ത്രണം. അബുദാബി മിന മാർക്കറ്റ്, ദുബായ് വാ‍ട്ടർഫ്രണ്ട് മാർക്കറ്റ്, അവീർ മാർക്കറ്റിലെ ചില്ലറ വിൽപന കേന്ദ്രങ്ങൾ, ഷാർജ അൽജുബൈൽ മാർക്കറ്റ് എന്നിവ അടച്ചു. എന്നാൽ അവീർ മാർക്കറ്റിലെ മൊത്ത വിതരണ കേന്ദ്രം പതിവുപോലെ പ്രവർത്തിച്ചെങ്കിലും കച്ചവടം കുറവായിരുന്നു.
 
പാർസലുണ്ട് അന്നം മുട്ടില്ല

റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള ഭജന ശാലകൾക്ക് ഭക്ഷണം പാർസലായി നൽകാൻ അനുമതിയുണ്ട്. ഹോട്ടലുകൾക്കകത്തുള്ള റസ്റ്ററന്റുകൾക്കും കോഫി ഷോപ്പുകൾക്കും അതിഥികൾക്ക് ഭക്ഷണവും പാർസലും നൽകാം. മാൾ മാനേജ്മെന്റ് അനുവദിക്കുകയാണെങ്കിൽ അതിനകത്തെ ഭോജനശാലകൾക്ക് ഭക്ഷണം പാർസൽ നൽകുന്നതിന് വിരോധമില്ല. സെൻട്രൽ ബാങ്ക് നിയന്ത്രണം വരുന്നതുവരെ ബാങ്കുകളും എക്സ്ചേഞ്ചുകളും പ്രവർത്തിക്കും.

തുറക്കുന്നത്

∙ ക്ലിനിക്

∙ ആശുപത്രി

∙ ഫാർമസി

∙ ഗ്രോസറി

∙ സൂപ്പർ, ഹൈപ്പർമാർക്കറ്റ്

∙ കോ ഓപറേറ്റീവ് സൊസൈറ്റി

∙ മൊത്ത വ്യാപാരം (പഴം, പച്ചക്കറി, മത്സ്യ, മാംസം)

∙ ബേക്കറി

∙ റസ്റ്ററന്റ്/ഹോട്ടൽ (പാർസൽ മാത്രം)

∙ കാർ വർക് ഷോപ്പ്

∙ ലോൺട്രി

∙ ബാങ്ക്

∙ എക്സ്ചേഞ്ച്,

∙ ക്ലിനിക്

∙ െടക്നിക്കൽ/ഇലക്ട്രിക്കൽ സേവന ദാതാക്കൾ

അടച്ചത്

∙ ഷോപ്പിങ് മാൾ

∙ വ്യാപാര സ്ഥാപനങ്ങൾ

∙ ഫിറ്റ്നസ് കേന്ദ്രങ്ങൾ

∙ ചില്ലറ വ്യാപാരം (പഴം, പച്ചക്കറി, മത്സ്യ, മാംസം മാർക്കറ്റ്)

∙ പാർക്ക്

∙ ബീച്ച്

∙ ഷീഷ കഫെ

∙ തീം പാർക്ക്

∙ ഇലക്ട്രോണിക് ഗെയിംസ് കേന്ദ്രങ്ങൾ

∙ സിനിമാ ശാലകൾ

∙ പുരുഷ, വനിതാ സലൂണുകൾ

∙ മസാജ് പാർലർ

∙ സ്പാ

∙ സ്പ്രിങ് ക്യാംപ്