അബുദാബി∙ വിദേശത്തുള്ള യുഎഇ വിദ്യാർഥികൾ 48 മണിക്കൂറിനകം തിരിച്ചുവരണമെന്ന് യുഎഇ......

അബുദാബി∙ വിദേശത്തുള്ള യുഎഇ വിദ്യാർഥികൾ 48 മണിക്കൂറിനകം തിരിച്ചുവരണമെന്ന് യുഎഇ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വിദേശത്തുള്ള യുഎഇ വിദ്യാർഥികൾ 48 മണിക്കൂറിനകം തിരിച്ചുവരണമെന്ന് യുഎഇ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വിദേശത്തുള്ള യുഎഇ വിദ്യാർഥികൾ 48 മണിക്കൂറിനകം തിരിച്ചുവരണമെന്ന് യുഎഇ. സ്കോളർഷിപ്പിലും അല്ലാതെയും വിദേശത്തു പഠിക്കുന്നവരെല്ലാം അതതു രാജ്യത്തെ യുഎഇ എംബസിയിലും കോൺസുലേറ്റിലും ബന്ധപ്പെട്ട് യാത്രാ നടപടികൾ പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. ഇതേസമയം വിദേശത്തുള്ള യുഎഇ സ്വദേശികളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും രാജ്യത്തു തിരിച്ചെത്തിക്കാൻ ഇത്തിഹാദ് പ്രത്യേക സർവീസ് നടത്തുമെന്നും അറിയിച്ചു.

ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മത്സരം മാറ്റി വച്ചു

ADVERTISEMENT

ദുബായ് ∙ ലോകത്ത് ഏറ്റവുമധികം സമ്മാനത്തുകയുള്ള (267 കോടിയിലധികം രൂപ) മൽസരമായ ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മത്സരം അടുത്ത വർഷത്തേക്ക് മാറ്റി വയ്ക്കാൻ തീരുമാനിച്ചു. 28ന് ശനിയാഴ്ച കാഴ്ചക്കാരെ ഒഴിവാക്കി മൈദാൻ റേസ് കോഴ്സിൽ മത്സരം നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അടുത്ത വർഷം രജതജൂബിലി വർഷമായി ആഘോഷിക്കും.

ഹോട്ടലുകൾക്ക് മാനേജ്മെന്റ് ഫീസിളവ്

അബുദാബി∙ കോവിഡ് പ്രതിസന്ധി മൂലം പ്രയാസത്തിലായ ഹോട്ടലുകൾക്ക് 3 മാസത്തേക്ക് മാനേജ്മെന്റ് ഫീസ് ഒഴിവാക്കിയതായി യുഎഇ ദേശീയ ടൂറിസം ഹോട്ടൽ കോർപറേഷൻ അറിയിച്ചു. റസ്റ്ററന്റുകൾക്കും ചെറുകിട സംരംഭകർക്കും 3 മാസത്തെ വാടകയിൽ നേരത്തെ ഇളവ് നൽകിയിരുന്നു.

2 മാസത്തേക്ക് താമസക്കാരെ ഒഴിപ്പിക്കരുതെന്ന് കോടതി

അബുദാബി ∙ വാടകയുമായി ബന്ധപ്പെട്ട കേസുകളിൽ  കെട്ടിടങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നതു രണ്ടു മാസത്തേക്ക് നിർത്തിവയ്ക്കാൻ അബുദാബി ജുഡിഷ്യറി ഡിപ്പാർട്മെന്റിന്റെ ഉത്തരവ്‌. സിവിൽ, വാണിജ്യ കേസ് വിധികളുടെ പശ്ചാത്തലത്തിലുള്ള കോടതി നടപടികൾ നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന്റെ ഉത്തരവ് പ്രകാരമാണ് നീതിന്യായ വകുപ്പ്  കെട്ടിട ഒഴിപ്പിക്കൽ അടക്കമുള്ള നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ചത്. വിവാഹം ബന്ധം വേർപ്പെടുത്തൽ, ലേബർ നടപടികൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.