ദോഹ ∙ അല്‍ഖോര്‍ റോഡ് പദ്ധതിയിലെ അവസാന ഇന്റര്‍ചേഞ്ച് പൊതുമരാമത്ത് വകുപ്പ് ഗതാഗതത്തിനായി തുറന്നു. റിമോട്ട് കമ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു ഉദ്ഘാടനം. ഖത്തരി ദയാര്‍ കമ്പനിയുമായി ചേര്‍ന്നാണ് ഇന്റര്‍ചേഞ്ച് തുറന്നത്. അല്‍ഖോര്‍ റോഡിനും ജോ അല്‍ റാംത് റോഡിനും ഇടയില്‍ ലുസെയ്ല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ അല്‍ഖോര്‍ റോഡ് പദ്ധതിയിലെ അവസാന ഇന്റര്‍ചേഞ്ച് പൊതുമരാമത്ത് വകുപ്പ് ഗതാഗതത്തിനായി തുറന്നു. റിമോട്ട് കമ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു ഉദ്ഘാടനം. ഖത്തരി ദയാര്‍ കമ്പനിയുമായി ചേര്‍ന്നാണ് ഇന്റര്‍ചേഞ്ച് തുറന്നത്. അല്‍ഖോര്‍ റോഡിനും ജോ അല്‍ റാംത് റോഡിനും ഇടയില്‍ ലുസെയ്ല്‍ സെന്‍ട്രലിനേയും നോര്‍ത്തിനേയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ ഇന്റര്‍ചേഞ്ച്. 

ഇതോടെ അല്‍ഖോര്‍ റോഡ് പദ്ധതിയുടെ 97 ശതമാനവും പൂര്‍ത്തിയായി. അല്‍ ഷമാല്‍ റോഡിലേക്കുള്ള ഇതര മാര്‍ഗമായ അല്‍ഖോര്‍ റോഡ് പദ്ധതി 2020 മധ്യത്തോടെ പൂര്‍ത്തിയാകുന്നതോടെ വടക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറന്‍ മേഖലകള്‍ തമ്മിലുള്ള ഗതാഗതം സുഗമമാകും. 4 പാലങ്ങള്‍., 2 എക്‌സിറ്റ് ലൂപ്പുകള്‍, 4 എക്‌സിറ്റുകള്‍, 4 അണ്ടര്‍പാസുകള്‍ എന്നിവയാണ് പുതിയ ഇന്റര്‍ചേഞ്ചിലുള്ളത്. ഇരു വശങ്ങളിലേക്കും മണിക്കൂറില്‍ 28,000 വാഹനങ്ങളെ ഉള്‍ക്കൊള്ളും. 

ADVERTISEMENT

ജോ അല്‍ റാംത് റോഡ്

അല്‍ഖോര്‍ റോഡിലെ പുതിയ ഇന്റര്‍ചേഞ്ചില്‍ നിന്ന് 2.4 കിലോമീറ്റര്‍ നീളുന്ന റോഡാണിത്. ഖത്തരി ദയാര്‍ കമ്പനിയുടേതാണ് ജോ അല്‍ റാംത് റോഡ്. ലുസെയ്‌ലില്‍ നിന്ന് അല്‍ഖോര്‍ റോഡിലേക്ക് പുതിയ ഇന്റര്‍ചേഞ്ച് വഴി പോകാനുള്ള റോഡാണിത്. ലുസെയ്ല്‍ സിറ്റിയിലെ ഫോക്‌സ് ഹില്‍സ്, ലുസെയ്ല്‍ പ്ലാസ, അല്‍ ഖരീജ്, ഗോള്‍ഫ് ഡിസ്ട്രിക്ട്, ഖ്വെയ്‌തെഫാന്‍ ഐലന്‍ഡ് എന്നിവിടങ്ങളുലേക്കും യാത്ര എളുപ്പമാകും. 

ADVERTISEMENT

റോഡിലെ ഒട്ടേറെ ജോലികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. 260 മീറ്റര്‍ നീളുന്ന തുരങ്കപാത, 4.2 കിലോമീറ്റര്‍ നീളുന്ന നടപ്പാതയും ബൈക്ക് പാതയും, 160 മരങ്ങള്‍, 5 കിലോമീറ്റര്‍ നീളുന്ന ഡ്രെയിനേജ്, 50,000 ചതുരശ്രമീറ്ററില്‍ പൂന്തോട്ടം എന്നിവയെല്ലാം റോഡിലുണ്ട്. 850 കിലോമീറ്ററോളം മനോഹരങ്ങളായ കലാസൃഷ്ടികളും സ്ഥാപിക്കും. വര്‍ഷാവസാനത്തോടെ റോഡിലെ മുഴുവന്‍ ജോലികളും പൂര്‍ത്തിയാകും.