ദുബായ് ∙ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 2 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം (2 കോടി രൂപ) വരെ പിഴയും തടവു ശിക്ഷയും ലഭിക്കാമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്......

ദുബായ് ∙ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 2 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം (2 കോടി രൂപ) വരെ പിഴയും തടവു ശിക്ഷയും ലഭിക്കാമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 2 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം (2 കോടി രൂപ) വരെ പിഴയും തടവു ശിക്ഷയും ലഭിക്കാമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 2 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം  (2 കോടി രൂപ) വരെ പിഴയും തടവു ശിക്ഷയും ലഭിക്കാമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്.  മുന്നറിയിപ്പുകൾ ആവർത്തിച്ചിട്ടും ചിലർ അവഗണിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ കർശനമാക്കുമെന്നും ദുബായ് പൊലീസ് പറഞ്ഞു.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും മറ്റും ഒാർമിപ്പിക്കുന്ന ക്യാംപെയ്നുകൾ നടത്തിവരികയാണ്. വ്യക്തികൾ തമ്മിൽ അടുത്തിടപഴകാതിരിക്കുന്നതാണ് സുരക്ഷിതം. നിയമങ്ങൾ പാലിക്കുന്നതിനൊപ്പം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും വേണം. സമൂഹത്തിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി.

സൗദിയിൽ ലോക്ഡൗൺ 12 വരെ

റിയാദ്∙ സൗദി അറേബ്യയിലും ഇന്നു മുതൽ ഭാഗിക ലോക് ഡൗൺ. 13 പ്രവിശ്യകളിൽ കഴിയുന്നവർ മറ്റു പ്രവിശ്യകളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. കർഫ്യൂ കാലയളവായ ഏപ്രിൽ 12 വരെ പ്രവേശന വിലക്കും തുടരും. മക്ക, മദീന, റിയാദ് എന്നീ നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും തടഞ്ഞിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ഈ 3 നഗരങ്ങളിൽ ആവശ്യമെങ്കിൽ മുഴുസമയ ലോക്‌ഡൗൺ  ഏർപ്പെടുത്താൻ ബന്ധപ്പെട്ട വിഭാഗത്തിനു നിർദേശം നൽകി.ആരോഗ്യ, സുരക്ഷാ, അടിയന്തര സേവന വിഭാഗങ്ങളെ ഭാഗിക ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കർഫ്യൂ നിയമം ലംഘിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് 5 വർഷം തടവും 30 ലക്ഷം റിയാൽ പിഴയും ശിക്ഷയുണ്ടാകും


ഒമാനിൽ 10,000 റിയാൽ വരെ പിഴ

മസ്കത്ത് ∙ ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോവിഡ് പ്രതിരോധ നടപടികൾക്കു നേതൃത്വം നൽകുന്ന പരമോന്നത സമിതിയുടെ മുന്നറിയിപ്പ്. സമ്പർക്കവിലക്കിൽ കഴിയുന്നവർ പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ അരുത്. നിയമം ലംഘിച്ചാൽ ചുരുങ്ങിയത് 3 മാസവും പരമാവധി ഒരു വർഷവും തടവോ 1,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയോ രണ്ടും ഒരുമിച്ചോ ആണു ശിക്ഷ. വിദേശിയാണ് പിടിയിലാകുന്നതെങ്കിൽ നാടുകടത്തലടക്കമുള്ള ശിക്ഷയുണ്ടാകും. രോഗബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തില്ലെന്നും വ്യക്തമാക്കി.

ബഹ്റൈനിൽ അത്യാവശ്യ കടകൾ മാത്രം

മനാമ ∙ ബഹ്റൈനിൽ ഇന്നു വൈകിട്ട് 7 മുതൽ അവശ്യസാധനങ്ങൾ അല്ലാത്തവ വിൽക്കുന്ന കടകളെല്ലാം അടയ്ക്കും. ഏപ്രിൽ 7 വരെ അടച്ചിടാനാണ് മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി, കൊമേഴ്സ് ആൻഡ് ടൂറിസം അധികൃതരുടെ നിർദേശം. ഹൈപ്പർമാർക്കറ്റ്, ബാങ്ക്, ബേക്കറി,ഫാർമസി, കോൾഡ് സ്റ്റോറേജ് എന്നിവ പ്രവർത്തിക്കും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ: വീടുകളിൽനിന്ന് പുറത്തിറങ്ങുന്നത് ജോലി, ആശുപത്രി, മരുന്നും അവശ്യവസ്തുക്കളും വാങ്ങുന്നത് എന്നിവയുമായി ബന്ധപ്പെട്ട് മാത്രമായിരിക്കണം. വീടുകൾക്ക് മുൻപിലും മറ്റും 5ൽ കൂടുതൽ ആളുകൾ കൂടിനിൽക്കരുത്. പാർക്കുകളിലും ബീച്ചുകളിലും പ്രവേശനം ഇല്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ മുൻ‌കരുതൽ നടപടികൾ ഉറപ്പുവരുത്തണം. ചടങ്ങുകൾ വളരെ അടുത്ത ബന്ധുക്കൾ മാത്രമായി പരിമിതപ്പെടുത്തണം.  ഷോപ്പിങ് സെന്ററുകളിലും പൊതുസേവന മേഖലകളിലും ഗതാഗത മേഖലകളിലും വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം. ഭക്ഷ്യവസ്തുക്കളും മറ്റും വാങ്ങുന്നതിന് ഹോം ഡെലിവറി സംവിധാനം പ്രയോജനപ്പെടുത്തണം.