അബുദാബി∙ യുഎഇയിൽ മെഡിക്കൽ പരിശോധനയില്ലാതെ വീസയും വർക്ക് പെർമിറ്റും പുതുക്കി നൽകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് പ്രഖ്യാപിച്ചു.....

അബുദാബി∙ യുഎഇയിൽ മെഡിക്കൽ പരിശോധനയില്ലാതെ വീസയും വർക്ക് പെർമിറ്റും പുതുക്കി നൽകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് പ്രഖ്യാപിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ മെഡിക്കൽ പരിശോധനയില്ലാതെ വീസയും വർക്ക് പെർമിറ്റും പുതുക്കി നൽകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് പ്രഖ്യാപിച്ചു. കോവിഡ് മൂലം സമസ്ത മേഖലകളിലുമുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് സേവനങ്ങൾ കൂടുതൽ ഉദാരമാക്കിയത്. ഈ കാലയളവിൽ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും കാലാവധി കഴിഞ്ഞ വീസകൾ ഓൺലൈൻ വഴി സ്വമേധയാ പുതുക്കി നൽകും. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

സന്ദർശക വീസക്കാർക്ക് തുടരാം

യുഎഇയുടെ പ്രവേശന കവാടം അടച്ചതിനാൽ രാജ്യത്തു പുറത്തുപോകാനാകാതെ കുടുങ്ങിയ സന്ദര്‍ശക വിസക്കാര്‍ക്കും നിയമപരമായി തുടരാമെന്ന് നേരത്തേ അറിയിച്ചിരുന്നു. താമസ വീസ റദ്ദാക്കിയ ശേഷം തുടരുന്നവർക്കു രാജ്യം വിടാതെ തന്നെ വിസിറ്റ് വീസയിലേക്കു മാറാനുള്ള സൗകര്യമുണ്ട്. ഇതോടകം രാജ്യത്തെത്തിയവർക്ക് തൊഴിൽ വീസ സ്റ്റാംപ് ചെയ്യുന്നതിനും മറ്റു ജോലിയിലേക്ക് വീസ മാറുന്നതിനും തടസമില്ലെന്നും നേരത്തെ അറിയിച്ചിരുന്നു.

കോവിഡ് ലക്ഷണമുണ്ടെങ്കിൽ അറിയിക്കണം

തൊഴിലാളികൾക്ക് കോവിഡ് ലക്ഷണമുണ്ടെങ്കിൽ അതതു കമ്പനി അധികൃതർ ആരോഗ്യമന്ത്രാലയത്തെ അറിയിക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. കോവിഡ് പകർച്ച തടയാൻ സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

വീസ പുതുക്കാം ഓൺലൈൻ വഴി

വീസയും വർക്ക് പെർമിറ്റും പുതുക്കാനുള്ള ഫീസ് ഓൺലൈൻ വഴി അടച്ചാൽ സ്വമേധയാ പുതുക്കിനൽകുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് വീസ സ്റ്റാംപ് െചയ്യുന്നതിനു മുന്നോടിയായുള്ള മെഡിക്കൽ പരിശോധന എടുക്കേണ്ടതില്ല.