റിയാദ് ∙ കോവിഡ് 19 ബാധിച്ച് സൗദി അറേബ്യയിൽ മലയാളി ഉൾപ്പെടെ നാലു പേർകൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 29 ആയി. കണ്ണൂർ പാനൂർ മുനിസിപ്പാലിറ്റി മേലെപൂക്കോം കുണ്ടില വീട്ടിൽ ബൈത്തുൽ സാറയിൽ മമ്മു– ഫൗസിയ ദമ്പതികളുടെ മകൻ ഷബനാസ് (29) ആണ് മരിച്ച മലയാളി. മാർച്ച്‌ മൂന്നിന് പുലർച്ചെയുള്ള വിമാനത്തിൽ കോഴിക്കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ കോവിഡ് 19 ബാധിച്ച് സൗദി അറേബ്യയിൽ മലയാളി ഉൾപ്പെടെ നാലു പേർകൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 29 ആയി. കണ്ണൂർ പാനൂർ മുനിസിപ്പാലിറ്റി മേലെപൂക്കോം കുണ്ടില വീട്ടിൽ ബൈത്തുൽ സാറയിൽ മമ്മു– ഫൗസിയ ദമ്പതികളുടെ മകൻ ഷബനാസ് (29) ആണ് മരിച്ച മലയാളി.

മാർച്ച്‌ മൂന്നിന് പുലർച്ചെയുള്ള വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും അബുദാബിയിൽ വന്ന് അവിടെ നിന്നും ജിദ്ദയിലെത്തിയതാണ്. ജനുവരി അഞ്ചിന് വിവാഹിതനായ ഇദ്ദേഹം ജോലി ആവശ്യാർഥമാണ് സൗദിയിലെത്തിയത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കബറടക്കം മദീനയിൽ നടക്കും. ഭാര്യ: ഷഹനാസ്.  സഹോദരങ്ങൾ:ഷബീർ, ശബാന.  

ADVERTISEMENT

പുതുതായി 140 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയിൽ രോഗബാധിതരുടെ എണ്ണം 2,179 ആയി. ഇതേസമയം 69 പേർ രോഗമുക്തരായി. 420 പേരാണ് രോഗം മാറി ഇതുവരെ ആശുപത്രി വിട്ടത്.

രോഗികളുടെ എണ്ണം കൂടിയതോടെ നിയന്ത്രണവും ശക്തമാക്കി. ജിദ്ദയിലെ 6 ഡിസ്ട്രിക്ടിൽ കർഫ്യൂ 24 മണിക്കൂറാക്കി വർധിപ്പിച്ചു. വിദേശികളുടെ ഇഖാമ (താമസാനുമതി) മൂന്നു മാസത്തേക്ക് സൗജന്യമായി പുതുക്കിത്തുടങ്ങി. കോവിഡ് പരിശോധന സൗജന്യമാക്കിയതോടെ നിയമലംഘകരും പരിശോധിക്കാൻ മുന്നോട്ടുവരുന്നുണ്ട്. അവശ്യസാധനങ്ങൾക്ക് ആവശ്യക്കാർ കൂടിയെങ്കിലും മതിയായ സംഭരണമുണ്ടെന്നും ആശങ്ക വേണ്ടെന്നും വാണിജ്യമന്ത്രാലയം അറിയിച്ചു.

ADVERTISEMENT

ഒറ്റനോട്ടത്തിൽ: രോഗബാധിതർ 2179, ഭേദമായവർ 420, മരണം 29.