അബുദാബി∙ യുഎഇയിൽ ഇന്നു അവസാനിക്കാനിരുന്ന അണുനശീകരണ ക്യാംപെയ്ൻ അനിശ്ചിത കാലത്തേക്കു നീട്ടി. ഇതുമൂലം രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള യാത്രാ വിലക്ക് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയവും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയവും അറിയിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ ഇന്നു അവസാനിക്കാനിരുന്ന അണുനശീകരണ ക്യാംപെയ്ൻ അനിശ്ചിത കാലത്തേക്കു നീട്ടി.  ഇതുമൂലം രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള യാത്രാ വിലക്ക് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയവും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയവും അറിയിച്ചു.

പകൽ നിയന്ത്രണം ഇല്ലെങ്കിലും അത്യാവശ്യത്തിനു മാത്രമേ പുറത്തു പോകാവൂ. പുറത്തുപോകുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ഓർമിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം അനുസരിച്ചാണ് യാത്രാനിയന്ത്രണം നീട്ടിയതെന്നും അധികൃതർ അറിയിച്ചു. അതതു എമിറേറ്റുകളിലെ അണുനശീകരണ യജ്ഞം പുരോഗമിക്കുകയാണ്. ഈ സമയത്ത് മരുന്ന്, ഭക്ഷണം തുടങ്ങി അടിയന്തര ആവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് നിയമവിരുദ്ധമാണ്.

ADVERTISEMENT

അവശ്യ സേവന വിഭാഗമായ ആരോഗ്യം, പൊലീസ്, മിലിറ്ററി, ഊർജം, വാർത്താവിനിമയം, വിദ്യാഭ്യാസം, ഫിനാൻസ്, ബാങ്കിങ്, പാചക വാതകം, നിർമാണം, തപാൽ, കാർഗോ, ഫാർമസ്യൂട്ടിക്കൽ, വെള്ളം, ഭക്ഷണം, വ്യോമയാനം, എയർപോർട്ട്, പാസ്പോർട്ട് എന്നീ മേഖലകൾക്ക് ഇളവുണ്ട്. തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് ഈ വിഭാഗം ജീവനക്കാർക്ക് യാത്രാനുമതി നൽകുക. മാർച്ച് 26നാണ് യുഎഇയിൽ ദേശീയ അണുവിമുക്ത യജ്ഞം തുടങ്ങിയത്.