കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ ഭാവി നിർവചിക്കുന്നതിനുള്ള പുതിയ രചനയ്ക്കായി തയാറാകണമെന്ന് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് ആഹ്വാനം ചെയ്തു. ഈദുൽ ഫിത്‌റിന്റെ മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ. | Kuwait news | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ ഭാവി നിർവചിക്കുന്നതിനുള്ള പുതിയ രചനയ്ക്കായി തയാറാകണമെന്ന് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് ആഹ്വാനം ചെയ്തു. ഈദുൽ ഫിത്‌റിന്റെ മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ. 

അതിഭീകരമാംവിധമുള്ള മഹാമാരിയെയാണ് ലോകത്തിനൊപ്പം കുവൈത്തും നേരിടുന്നത്. ഇന്നലെവരെയുള്ളതാകില്ല മഹാമാരിക്ക് ശേഷം ലോകത്തിന്റെ ശേഷിപ്പ്. പ്രാദേശിക, രാജ്യാന്തരതലങ്ങളിലെ വിവിധ മേഖലകളിൽ മഹാമാരി പലവിധമായ മാറ്റം വരുത്തും. ആരോഗ്യം, സാമ്പത്തികം, സാമൂഹികം തുടങ്ങി എല്ലാ രംഗത്തും അതിന്റെ പ്രതിഫലനമുണ്ടാകും. ഫലപ്രദമായ മാർഗങ്ങളിലൂടെയുള്ള പ്രയാണമാകും പ്രതിസന്ധി മറികടക്കാൻ സഹായിക്കുക. കാലഘട്ടത്തിന്റെ ആവശ്യകതയുമായി പൊരുത്തപ്പെടാൻ സാധിക്കണം. സഹകരണവും സമന്വയവുമായിരിക്കണം ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള വഴികൾ. ഉയർന്ന ദേശീയ താൽപര്യത്തിന് ഊന്നൽ നൽകി ഉത്തരവാദിത്തവും സ്വാശ്രയത്വവും ഏറ്റെടുക്കാൻ തയാറാകണമെന്നും അമീർ പറഞ്ഞു. 

ADVERTISEMENT

മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ടവർ രക്തസാക്ഷികളാണ്. അവരെ ഓർക്കുന്നതിനൊപ്പം രോഗവുമായി കഴിയുന്നവർ സുഖം പ്രാപിക്കാനായി പ്രാർഥിക്കുകയും ചെയ്യുന്നു. പകർച്ചവ്യാധി പ്രത്യക്ഷപ്പെട്ട നാൾ തൊട്ട് അതിനെതിരായ പ്രവർത്തനങ്ങളിൽ എല്ലാ തലത്തിലും വിലമതിക്കാനാവാത്ത സഹകരണമാണ് പ്രകടമായത്. എല്ലാതരം വൈദഗ്ധ്യവും അർപ്പണമനോഭാവവും ഈ രംഗത്ത് ആത്മാർഥമായും എല്ലാവരും പ്രകടിപ്പിക്കുന്നു. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ ഔദ്യോഗികവും അല്ലാത്തതുമായ സംവിധാനങ്ങളുടെ പരിശ്രമങ്ങൾ എല്ലാറ്റിലുമുപരി ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ എല്ലാം നൽകുന്ന കരുത്താണ് മഹാമാരിയെ നേരിടുന്നതിന് പ്രയോജനകരമാകുന്നത്. 

അതേസമയം, ദുരിതം നിറഞ്ഞ നാളുകളിലും ചില മാധ്യമങ്ങൾ തെറ്റാ‍യ പ്രവണതകൾ അവലംബിച്ചതായി കാണുന്നു. വിശുദ്ധ മാസത്തിന്റെ പവിത്രത പോലും പരിഗണിക്കാതെയാണ് അവരുടെ പെരുമാറ്റം. സമൂഹമാധ്യമങ്ങളും ഉത്തരവാദിത്തം മറന്ന് പെരുമാറുന്നതായി കാണുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള പരിഷ്കരണത്തിന് ഉതകാത്ത തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുണകരമല്ല. ഗുണപരവും ഉത്തരവാദിത്തപരവുമായ പങ്കാണ് മാധ്യമങ്ങൾ നിർവഹിക്കേണ്ടതെന്നും അമീർ പറഞ്ഞു.

ADVERTISEMENT

English Summary: Kuwait Ameer about post covid days