റാസൽ ഖൈമ ∙ കോവിഡ് വ്യാപനം തടുക്കാൻ സന്ദർശകരെ വിലക്കി കുടുംബങ്ങൾ. വീടിനു മുന്നിൽ 'ക്ഷമാപണ' ബോർഡുകൾ തൂക്കിയാണ് കുടുംബങ്ങൾ അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നത്. മഹാമാരിയുടെ കാലത്തെ ഈദ് ദിനം പുതുമകളുടെയും കൗതുകത്തിന്റെയും കാഴ്ചപ്പറമ്പാണ്. അതിഥികളെ ആദരിക്കുന്നതിൽ പിശുക്കില്ലാത്ത അറബ് കുടുംബങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽ ഖൈമ ∙ കോവിഡ് വ്യാപനം തടുക്കാൻ സന്ദർശകരെ വിലക്കി കുടുംബങ്ങൾ. വീടിനു മുന്നിൽ 'ക്ഷമാപണ' ബോർഡുകൾ തൂക്കിയാണ് കുടുംബങ്ങൾ അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നത്. മഹാമാരിയുടെ കാലത്തെ ഈദ് ദിനം പുതുമകളുടെയും കൗതുകത്തിന്റെയും കാഴ്ചപ്പറമ്പാണ്. അതിഥികളെ ആദരിക്കുന്നതിൽ പിശുക്കില്ലാത്ത അറബ് കുടുംബങ്ങൾ കോവിഡ് സുരക്ഷയ്ക്കായി  കവചമൊരുക്കിയിരിക്കുകയാണ്.

'നമ്മുടെ പ്രിയ അതിഥികളെ, നിലവിലുള്ള  സാഹചര്യത്തിൽ ഈദുൽ ഫിതർ ആശംസകൾ കൈമാറാൻ സന്ദർശകരെ സ്വീകരിക്കാൻ കഴിയാത്തതിൽ ഞങ്ങൾ ഖേദിക്കുന്നു. കുടുംബത്തിന്റെയും നിങ്ങളുടെയും സുരക്ഷയ്ക്കു വേണ്ടിയാണത്.'– ഇത്രയും എഴുതിയതിനു ശേഷം പെരുന്നാൾ ആശംസകൾ അറിയിക്കാനുള്ള ടെലഫോൺ നമ്പറും ഈദ് ആശംസയും നൽകിയിട്ടുണ്ട്.

ADVERTISEMENT

ഓരോ സ്വദേശി കുടുംബങ്ങളും സ്വയം പ്രതിരോധിക്കാൻ ഇത്തരം ബോർഡുകളാണ് മുൻകരുതലെന്നോണം വീടുകളുടെ കവാടങ്ങളിൽ സ്ഥാപിച്ചത്. ചില വീടുകളിൽ ' നിങ്ങളുടെ പെരുന്നാൾ നിങ്ങളുടെ വീട്ടിൽ ' എന്ന ഓർമപ്പെടുത്തലുമുണ്ട്. കോവിഡ് വ്യാപനം തടയാൻ ഈദ് ദിനത്തിൽ ഗൃഹസന്ദർശനങ്ങൾ ഒഴിവാക്കണമെന്നാണ് യുഎഇ സർക്കാറിന്റെ  കർശന നിർദേശം. ഇതു കേൾക്കാതെ സൗഹൃദ സന്ദർശനത്തിന് ഇറങ്ങുന്നവർ വീടുകൾക്ക് മുന്നിൽ നിന്നും മടങ്ങേണ്ടി വരും.

സ്വദേശി വീടുകളുടെ മാതൃകയിൽ പ്രവാസി താമസയിടങ്ങളുടെ വാതിലുകളിലും സമാന മുന്നറിയിപ്പുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിൽ പണിയെടുക്കുന്നവർ പരസ്പരം കാണുന്ന സവിശേഷ ദിനമാണ് പെരുന്നാൾ അവധികൾ. ഇത്തവണ എല്ലാവരും 'ഉള്ളതുകൊണ്ട് ഓണം പോലെ '  അവനവന്റെ വീട്ടിൽ കഴിയുന്നതാണ് സുരക്ഷ. വായിക്കുന്നവർക്ക് പ്രയാസം തോന്നുമെങ്കിലും ഈ പെരുന്നാളിലെ ദേശീയ താൽപര്യമാണ് ബോർഡുകളിലെല്ലാം തുടിക്കുന്നത്. സന്തോഷ പെരുന്നാളിനു ശേഷം സങ്കടപ്പെടാതിരിക്കാൻ കുടുംബങ്ങൾക്കും സന്ദർശകർക്കും വേറെ വഴിയില്ലെന്നതാണ് സത്യം.