അബുദാബി∙ "ഇത്ര പെട്ടെന്നു നാട്ടിലേക്ക് മടങ്ങാമെന്ന് വിചാരിച്ചില്ല, മരിക്കുവോളം മറക്കില്ല ഈ നന്മകൾ,.." ബൈക്ക് അപകടത്തിൽ ഇടതുകാലിന് ഗുരുതര പരുക്കേറ്റു

അബുദാബി∙ "ഇത്ര പെട്ടെന്നു നാട്ടിലേക്ക് മടങ്ങാമെന്ന് വിചാരിച്ചില്ല, മരിക്കുവോളം മറക്കില്ല ഈ നന്മകൾ,.." ബൈക്ക് അപകടത്തിൽ ഇടതുകാലിന് ഗുരുതര പരുക്കേറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ "ഇത്ര പെട്ടെന്നു നാട്ടിലേക്ക് മടങ്ങാമെന്ന് വിചാരിച്ചില്ല, മരിക്കുവോളം മറക്കില്ല ഈ നന്മകൾ,.."  ബൈക്ക് അപകടത്തിൽ ഇടതുകാലിന് ഗുരുതരപരുക്കേറ്റു നാട്ടിൽ പോകാനാകാതെ അബുദാബിയിൽ കുടുങ്ങിയ കാഞ്ഞങ്ങാട് മാവുങ്കാൽ സ്വദേശി മൂലക്കണ്ടം ശ്രീജിത്കുമാറിന്റെ വാക്കുകളാണിത്.

അൽവത്ബയിൽ ഡെലിവറിബോയ് ആയിരുന്ന ശ്രീജിത്തിന്റെ ദുരവസ്ഥ മനോരമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ഇന്ത്യൻ എംബസി ഇടപെട്ടാണ് നാട്ടിലേക്കു പോകാൻ വഴിയൊരുങ്ങിയത്. ദുബായിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റ് ഇൻകാസ് അബുദാബിയും നൽകി. അൽവത്ബയിലെ സൂപ്പർമാർക്കറ്റിൽനിന്നുള്ള സാധനങ്ങളുമായി പോകവേ ജനുവരിയിൽ ശ്രീജിത്തിന്റെ ബൈക്കിൽ കാറിടിച്ചായിരുന്നു  അപകടം. കണങ്കാലിലെ 2 എല്ല് പൊട്ടി മഫ്റഖ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായി. 3 മാസത്തിനകം എടുത്തുമാറ്റേണ്ട കാലിലെ സ്ക്രൂ കോവിഡുമൂലം 5 മാസമായിട്ടും മാറ്റാനായിട്ടില്ല.

ADVERTISEMENT

ഇതുമൂലം ശ്രീജിത്തിന് നടക്കാനും സാധിക്കുന്നില്ല. കോവിഡ് ഭീതിയിൽ തുടരുന്നതിലെ പന്തികേട് മനസിലാക്കിയ ശ്രീജിത് എംബസിയിൽ അപേക്ഷിച്ചെങ്കിലും കാത്തിരിപ്പു നീളുകയായിരുന്നു. അമ്മയും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ കഷ്ടപ്പാട് തീർക്കാനാണ് പ്രവാസം സ്വീകരിച്ചത്. നാട്ടിൽചെന്ന് ചികിൽസയിലൂടെ നടക്കാനാവുമെന്നാണ് ഈ യുവാവിന്റെ പ്രതീക്ഷ. നാട്ടിലേക്ക് യാത്ര സാധ്യമാക്കിയ ഇന്ത്യൻ എംബസി, ഇൻകാസ്, മനോരമ എന്നിവയ്ക്ക് ശ്രീജിത് കുമാർ നന്ദി അറിയിച്ചു.