അബുദാബി∙ നാട്ടിലേക്കു പോകാനുള്ള ടിക്കറ്റെടുക്കാനായി എയർ ഇന്ത്യാ എക്സ്പ്രസ് ഓഫിസിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ പ്രത്യേക മുറി ഒരുക്കി. സാമൂഹിക അകലം പാലിച്ച് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.

അബുദാബി∙ നാട്ടിലേക്കു പോകാനുള്ള ടിക്കറ്റെടുക്കാനായി എയർ ഇന്ത്യാ എക്സ്പ്രസ് ഓഫിസിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ പ്രത്യേക മുറി ഒരുക്കി. സാമൂഹിക അകലം പാലിച്ച് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സൗകര്യം ഉപയോഗപ്പെടുത്താതെ ജനങ്ങൾ ഓഫീസിനു മുന്നിലും പരിസരത്തും കൂട്ടം കൂടി നിൽക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി എയർലൈൻ അധികൃതർ അറിയിച്ചു. ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ ഇവർക്ക് ലഘു ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നുണ്ട്. 

ADVERTISEMENT

ഓൺലൈനിൽ പണമടയ്ക്കാം

ടിക്കറ്റെടുക്കാൻ ഓഫീസിൽ വരണമെന്നില്ല. എയർലൈൻ അയക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനിൽ പണം അടയ്ക്കാവുന്നതാണ്. അതിനു സൗകര്യമില്ലാത്തവർ മാത്രം എയർലൈൻ ആവശ്യപ്പെടുന്ന സമയത്ത് എത്തിയാൽ മതിയാകും. വിളിക്കാതെ എത്തിയവർ ഓഫിസിനു മുന്നിൽ തടിച്ചുകൂടുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു.

ADVERTISEMENT

2 തവണ വിളിക്കും

യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവരെ ആദ്യം എംബസിയിൽനിന്ന് അറിയിക്കും. അതിനുശേഷം എയർലൈനിൽനിന്നും വിളിക്കുമ്പോൾ മാത്രമേ തുടർ നടപടിയുണ്ടാകൂ. അതുവരെ കാത്തിരിക്കണം. 

ADVERTISEMENT

എംബസിയിൽനിന്ന് വിളി വന്ന ഉടൻ എയർലൈൻ ഓഫിസിനുമുന്നിൽ തടിച്ചുകൂടുന്നത് ഉള്ള സൗകര്യം കൂടി ഇല്ലാതാക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

ഒരേസമയം 5  പേർ മാത്രം

കോവിഡ് ജാഗ്രതയുടെ ഭാഗമായി ഒരേസമയം 5 പേരിൽ കൂടുതൽ ഓഫിസിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നാണ് നിയമം. ഇത് മനസ്സിലാക്കി ജനങ്ങൾ സഹകരിക്കണമെന്നും അഭ്യർഥിച്ചു. 

എയർ എന്ത്യയുടെയും എയർ ഇന്ത്യാ എക്സ്പ്രസിന്റെയും ജിഎസ്എ ആയ അറേബ്യൽ ട്രാവൽ ഏജൻസിയുടെ 7 ഓഫിസുകളിൽ 130ഓളം ജീവനക്കാർ രാത്രിയിലും ജോലി ചെയ്യുകയാണെന്നും ഇക്കാര്യം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും സൂചിപ്പിച്ചു.