ദുബായ് ∙ തണ്ണിമത്തൻ കൃഷിയിൽ റെക്കോർഡ് വിളവെടുപ്പുമായി ഒമാനി ഗ്രാമം. ബഹ് ല വിലായത്തിലെ വാദി ഖുറയാത് ഗ്രാമത്തിൽ 10 ഏക്കർ കൃഷിയിടത്തിൽ നിന്ന് 200 ടൺ തണ്ണിമത്തനാണു ലഭിച്ചത്.....

ദുബായ് ∙ തണ്ണിമത്തൻ കൃഷിയിൽ റെക്കോർഡ് വിളവെടുപ്പുമായി ഒമാനി ഗ്രാമം. ബഹ് ല വിലായത്തിലെ വാദി ഖുറയാത് ഗ്രാമത്തിൽ 10 ഏക്കർ കൃഷിയിടത്തിൽ നിന്ന് 200 ടൺ തണ്ണിമത്തനാണു ലഭിച്ചത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തണ്ണിമത്തൻ കൃഷിയിൽ റെക്കോർഡ് വിളവെടുപ്പുമായി ഒമാനി ഗ്രാമം. ബഹ് ല വിലായത്തിലെ വാദി ഖുറയാത് ഗ്രാമത്തിൽ 10 ഏക്കർ കൃഷിയിടത്തിൽ നിന്ന് 200 ടൺ തണ്ണിമത്തനാണു ലഭിച്ചത്. നല്ല മധുരവും ജലാംശവുമുള്ള നാടൻ ഇനം തണ്ണിമത്തനാണിത്. ചൂടു കൂടിവരുന്ന ഗൾഫ് മേഖലയിൽ ഏവർക്കും പ്രിയപ്പെട്ടതാണ് തണ്ണിമത്തൻ. യുഎഇയിലേക്ക് ഉൾപ്പെടെ ഇവ ധാരാളം കയറ്റി അയയ്ക്കുന്നു. പരമ്പരാഗത-ആധുനിക രീതികൾ സംയോജിപ്പിച്ച് ഒമാനി ഗ്രാമങ്ങളിൽ കാർഷിക പദ്ധതികൾ നടപ്പാക്കിവരുകയാണ്.

കാർഷിക വിദഗ്ധരുടെ മേൽനോട്ടത്തിൽ പുതിയ വിളകൾ പരീക്ഷിക്കുകയും ചെയ്യുന്നു. ഗൾഫിൽ വിശാലമായ കൃഷിയിടങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഒമാൻ. അക്വാകൾചർ മേഖലയിലും രാജ്യം മുന്നേറുകയാണ്. അതേസമയം, സൗത്ത് ഷർഖിയ ഗവർണറേറ്റിൽ നൂതന സംവിധാനങ്ങളോടെ ചെമ്മീൻ കൃഷി തുടങ്ങാനുള്ള പദ്ധതിക്കു രൂപം നൽകി. ജലാൻ ബനി ബുവാലി വിലായത്തിലെ ഖ്വായ്മ ഗ്രാമത്തിൽ പ്രതിവർഷം 3,400 ടൺ ചെമ്മീൻ ഉൽപാദിപ്പിക്കാനുള്ള പദ്ധതിയാണിത്. രുചികരമായ ഇന്ത്യൻ ചെമ്മീനാണു കൃഷിചെയ്യുക.