ദുബായ്∙ ദുബായിൽ വീസ സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ സൂക്ഷ്മത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ റാഷിദ് അൽ മറി. വകുപ്പിന്റെ സ്മാർട് ചാനൽ, ദുബായിലെ ആമർ സെന്ററുകൾ എന്നിവയിലൂടെ സേവനങ്ങൾ തേടുന്നവർ വ്യക്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിൽ വീസ സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ സൂക്ഷ്മത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ റാഷിദ് അൽ മറി. വകുപ്പിന്റെ സ്മാർട് ചാനൽ, ദുബായിലെ ആമർ സെന്ററുകൾ എന്നിവയിലൂടെ സേവനങ്ങൾ തേടുന്നവർ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണം. അവ്യക്തമായ വിവരങ്ങളും മേൽവിലാസങ്ങളും നൽകിയാൽ തുടർ  നടപടികൾക്ക്  കാലതാമസം വരും. ഇത് ഒഴിവാക്കാനാൻ വേണ്ടിയാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് വകുപ്പ് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതെന്നും കൃത്യമായ  വിവരങ്ങൾ വീസ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി 

ശരിയായ വിവരങ്ങൾ ഉറപ്പുവരുത്തണം

ADVERTISEMENT

 എമിഗ്രേഷൻ വകുപ്പിലേയ്ക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇ–മെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് അപേക്ഷ ടൈപ്പ് ചെയ്തതിന് ശേഷം  പരിശോധിച്ചു ഉറപ്പുവരുത്തണം. പാസ്പോർട്ടിലെ പേര്, നമ്പർ, ജനന തിയതി എല്ലാം രേഖകളിൽ ഉള്ളത് തന്നെയാണെന്ന് വീണ്ടും ഉറപ്പുവരുത്തി മാത്രമേ അപേക്ഷകൾ വകുപ്പിലേക്ക് സമർപ്പിക്കാവൂ.

അപേക്ഷകൻ നൽകിയ വിവരങ്ങൾക്ക് അനുസരിച്ചാണ് തുടർ നടപടിയുടെ  ഓരോ ഘട്ടവും വകുപ്പ് ഉപയോക്താക്കളെ അറിയിക്കുന്നത്. അതു കൊണ്ട് തന്നെ  അപേക്ഷിച്ച വിവരങ്ങൾ ശരിയാണെന്ന് സേവനം തേടുന്നവർ എപ്പോഴും ശ്രദ്ധിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിലും  ഏറ്റവും വേഗത്തിലാണ്  ദുബായിൽ വീസാ നടപടികൾ പൂർത്തിയാക്കി നൽകുന്നതെന്ന് വ്യക്തമാക്കി. 

ADVERTISEMENT