ദോഹ ∙ കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ പ്രവാസി മലയാളികള്‍ക്കായി കള്‍ചറല്‍ ഫോറത്തിന്റെ സൗജന്യ ചാര്‍ട്ടേഡ് വിമാനം. കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഒന്നില്‍ അര്‍ഹരായവര്‍ക്ക് തികച്ചും സൗജന്യമായി യാത്ര നടത്താം. വന്ദേ ഭാരത് മിഷന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ പ്രവാസി മലയാളികള്‍ക്കായി കള്‍ചറല്‍ ഫോറത്തിന്റെ സൗജന്യ ചാര്‍ട്ടേഡ് വിമാനം. കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഒന്നില്‍ അര്‍ഹരായവര്‍ക്ക് തികച്ചും സൗജന്യമായി യാത്ര നടത്താം. വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളില്‍ യാത്രക്ക് അവസരം ലഭിക്കാതെ അടിയന്തരമായി നാട്ടിലേക്ക് പോകണ്ടവരും ജോലി നഷ്ടമായതിനെ തുടര്‍ന്ന് ടിക്കറ്റിന് പോലും പണമില്ലാതെ വിഷമിക്കുന്നവരുമായി ആയിരക്കണക്കിന് ആളുകളുള്ള സാഹചര്യത്തിലാണ് ചാര്‍ട്ടേഡ് വിമാനങ്ങളും സൗജന്യ സര്‍വീസുമായി മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകവുമായി സഹകരിച്ചുകൊണ്ട് 100 പേര്‍ക്കുള്ള സൗജന്യ ടിക്കറ്റ് കള്‍ച്ചറല്‍ ഫോറം പ്രഖ്യാപിക്കുകയും അതിന്റെ വിതരണം വിവിധ ജില്ലാ കമ്മിറ്റികള്‍ വഴി തുടരുകയും ചെയ്യുന്നുണ്ട്. 

ADVERTISEMENT

കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാര്‍, ഗാര്‍ഹിക ജോലിക്കാരായ അര്‍ഹരായ വനിതകള്‍, ഓണ്‍ അറൈവല്‍, ബിസിനസ് വീസ എന്നിവയിലെത്തി തിരികെ പോകാന്‍ പ്രയാസപ്പെടുന്ന സ്ത്രീകള്‍, ജോലി നഷ്ടപ്പെട്ട രോഗികളായ താഴ്ന്ന വരുമാനക്കാര്‍ എന്നിങ്ങനെയുള്ള മുന്‍ഗണനാപ്രകാരം ലഭിച്ച അപേക്ഷകളില്‍ നിന്ന് അര്‍ഹരായവര്‍ക്ക് സൗജന്യ യാത്ര നല്‍കും. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് അനുമതികള്‍ ലഭിച്ചാലുടന്‍ യാത്രക്കാരെ അറിയിക്കും.

പ്രസിഡന്റ് ഡോ.താജ് ആലുവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി, സാദിഖ് ചെന്നാടന്‍, ശശിധരപണിക്കര്‍, തോമസ് സക്കറിയ, ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് റാഫി, മജീദാലി, സുഹൈല്‍ ശാന്തപുരം, റഷീദ് അഹ്മദ് അബ്ദുല്‍ ഗഫൂര്‍ എ ആര്‍, ഷാഫി മൂഴിക്കല്‍, ചന്ദ്രമോഹന്‍, അലവിക്കുട്ടി, സഞ്ജയ് ചെറിയാന്‍, തസീന്‍ അമീന്‍ എന്നിവര്‍ പ്രസംഗിച്ചു.