അജ്മാൻ ∙ അജ്മാനിൽ നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് ഇനി 'വീട്ടുതടങ്കൽ'. പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് സ്വന്തം 'കസ്റ്റഡിയിൽ' സൂക്ഷിക്കാം......

അജ്മാൻ ∙ അജ്മാനിൽ നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് ഇനി 'വീട്ടുതടങ്കൽ'. പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് സ്വന്തം 'കസ്റ്റഡിയിൽ' സൂക്ഷിക്കാം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙ അജ്മാനിൽ നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് ഇനി 'വീട്ടുതടങ്കൽ'. പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് സ്വന്തം 'കസ്റ്റഡിയിൽ' സൂക്ഷിക്കാം. വാഹനം ഉപയോഗിക്കാതിരിക്കാൻ ജിപിഎസ് ട്രാക്കർ എന്ന വിലങ്ങുണ്ടാകും. വാഹനത്തിൽ ഇതു സൗജന്യമായി പൊലീസ് ഘടിപ്പിക്കും. വാഹനം റോഡിലിറക്കിയാൽ പൊലീസ് ആസ്ഥാനത്ത് ഉടൻ വിവരമെത്തും.

പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷൻ പരിസരങ്ങളിലും പൊലീസ് ഗാരിജുകളിലും നിറഞ്ഞതോടെയാണ് ഇത്തരമൊരു സംവിധാനത്തിനു തുടക്കം കുറിച്ചത്. ഉടമകൾക്ക് സ്വന്തം ഗാരിജിലോ പാർക്കിങ് മേഖലകളിലോ വാഹനം സൂക്ഷിക്കാനാകും. ഇതിനായി വാഹനങ്ങളുമായി ഉടമകൾ ട്രാഫിക് ആൻഡ് ലൈസൻസിങ് സർവീസസ് കേന്ദ്രത്തിൽ എത്തി അപേക്ഷ നൽകണമെന്ന് പൊലീസ് ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുല്ല സെയിഫ് അൽ മത്രൂഷി പറഞ്ഞു.

ADVERTISEMENT

തുടർന്നു സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ വാഹനത്തിൽ ട്രാക്കിങ് സംവിധാനം ഘടിപ്പിക്കും. 24 മണിക്കൂറും വാഹനം പൊലീസിന്റെ നിരീക്ഷണ പരിധിയിലായിരിക്കും. വാഹനം ഉപയോഗിച്ചാൽ പിഴ ചുമത്തുകയും 'തടവ് ശിക്ഷ' ഇരട്ടിയാക്കുകയും ചെയ്യുമെന്നു വ്യക്തമാക്കി.