റിയാദ്∙കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനും സ്വയം സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സൗദിയിൽ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് 'തബാഉദ്' എന്ന് പേരിട്ട ഈ ആപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനും സ്വയം സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സൗദിയിൽ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് 'തബാഉദ്' എന്ന് പേരിട്ട ഈ ആപ്പ് വികസിപ്പിച്ചത്. അകലം പാലിക്കുക എന്നാണ് ഈ പേരിനർഥം. തിരക്കേറിയ പ്രദേശങ്ങളിൽ സഞ്ചരിക്കുന്നവരിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ അറിയിക്കുകയാണ് ആപ്പിലൂടെ ലക്ഷ്യം വെക്കുന്നത്.

ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങൾ പങ്കിടാനും അവരുമായി  സമ്പർക്കം പുലർത്തുന്നവരുമായി ബന്ധപ്പെടാനും ഈ ആപ്ലിക്കേഷൻ വഴി കഴിയുമെന്ന് മന്ത്രാലയം വക്താവ് ഡോ.മുഹമ്മദ് അബ്ദുൽ അലി പറഞ്ഞു, ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആളുകളോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.കൂടാതെ രോഗബാധിതനുമായി സമ്പർക്കം പുലർത്തുന്നവർക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. ഇത്  നേരത്തെയുള്ള പരിശോധന നടത്താനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ആപ്ലിക്കേഷൻ പ്രവർത്തിപ്പിച്ചാൽ അപകട സാധ്യതയുള്ളവരുടെ  ദൂരം നിർണ്ണയിക്കാനും അതനുസരിച്ച് സഞ്ചാരം ക്രമീകരിക്കാനും ആവും.

ADVERTISEMENT

സൗദിയിലെ രോഗം പടരുന്നതിന്റെ നിരക്ക് 1.5 നും 2 നുമിടക്കാണ്. ഒന്നിന് മുകളിൽ ഓരോ നിരക്കും  ജനങ്ങൾക്കിടയിൽ ഒന്നോ അതിൽ കൂടുതലോ അണുബാധയ്ക്ക് ഇടയാക്കുന്നുവെന്ന്  മന്ത്രാലയ വക്താവ് പറഞ്ഞു. മെയ് മാസത്തിൽ ഇത് ഒന്നിന് താഴെയായിരുന്നു. പൊതു സമ്പർക്കം വർധിച്ചതിനാൽ ഇപ്പോൾ നിരക്ക് കൂടിയെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാതിരിക്കുന്നത് ഇനിയും നിരക്ക് കൂട്ടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്നലെ ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ കേസുകളാണ് സൗദിയിൽ രേഖപ്പെടുത്തിയത്. 4233 രോഗബാധിതർ. മരണ സംഖ്യയും ഏറ്റവും ഉയർന്നതായിരുന്നു, 40 പേർ.