അബുദാബി ∙ അല്‍ ബദായിലെ കൊമേഴ്സ്യല്‍ സെന്‍റര്‍ പദ്ധതി 20 ശതമാനം പൂര്‍ത്തിയായതായി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്‍റെ ഇന്‍വെസ്റ്റ്‌മെന്‍റ് ഡിവിഷന്‍ അറിയിച്ചു. യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യപിപ്പിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്കും ഓഹരി ഉടമകളിലേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അല്‍ ബദായിലെ കൊമേഴ്സ്യല്‍ സെന്‍റര്‍ പദ്ധതി 20 ശതമാനം പൂര്‍ത്തിയായതായി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്‍റെ ഇന്‍വെസ്റ്റ്‌മെന്‍റ് ഡിവിഷന്‍ അറിയിച്ചു. യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യപിപ്പിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്കും ഓഹരി ഉടമകളിലേക്കും സേവനങ്ങള്‍ എത്തിക്കുന്നതിനും പുറമെ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം കൂടി പ്രദാനം ചെയ്യുന്നതിന്‍റെ ഭാഗമായാണ് അല്‍ ബദായിലെ കൊമേഴ്സ്യല്‍ സെന്‍റര്‍ പദ്ധതി.

ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ഷോപ്പിങ് അനുഭവം സാധ്യമാക്കുന്നതിനായി രാജ്യാന്തര നിലവാരത്തിലുള്ള സവിശേഷതകളോട് കൂടിയുള്ള ശാഖകള്‍ വിന്യസിച്ച് കൊണ്ട് ഈ ഉദ്ദേശ്യം നേടാനാണ് യൂണിയന്‍ കോപ് പദ്ധതിയിടുന്നത്. ഇതിലൂടെ എമിറേറ്റിലെ ചരക്ക് സംഭരണവും രാജ്യത്തിന്‍റെ പൊതുവായ ചരക്ക് സംഭരണവും ഏഴ് ശതമാനം വരെ വര്‍ധിപ്പിക്കാനും സാധിക്കും. ദ്രുതഗതിയിലുള്ള വളര്‍ച്ചയും വ്യാപനവും പിന്തുണയ്ക്കുന്നതിനുള്ള പദ്ധതി യൂണിയന്‍ കോപ് തുടരുകയാണെന്ന് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. ഓഹരി ഉടമകള്‍ക്കായി ഏറ്റവും മികച്ച പ്രയോജനങ്ങള്‍ നേടാനും ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കാനും സമൂഹത്തിലെ അംഗങ്ങള്‍ക്കായി വിലനിലവാരം ഉറപ്പാക്കാനും ഇതിലൂടെ കഴിയും. വരും വര്‍ഷങ്ങളില്‍ അബുദാബി, അല്‍ ഐന്‍, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ യൂണിയന്‍ കോപ് പദ്ധതി തയാറാക്കുകയാണെന്നും വ്യക്തമാക്കി.

ADVERTISEMENT

അല്‍ ബദാ പദ്ധതിക്ക് രാജ്യാന്തര നിലവാരം പാലിക്കുന്നതിനായി കട്ടിങ്- എഡ്ജ് കണ്‍സ്ട്രക് ഷന്‍ രീതി പ്രയോഗിക്കാനാണ് ശ്രദ്ധ ചെലുത്തുന്നത്. അല്‍ വാസൽ റോഡിന് അഭിമുഖമായി വരുന്ന രീതിയിൽ രണ്ട് നിലകളുള്ള കെട്ടിടം ചെയ്യുന്നു. ബേസ്മെന്‍റ്, ഗ്രൗണ്ട് ഫ്ലോര്‍, ഒന്നാം നില എന്നിവ ഉള്‍പ്പെടുന്ന പദ്ധതിക്ക് ഏകദേശം 4 കോടി 39,000 ദിര്‍ഹമാണ് നിര്‍മ്മാണ ചെലവ് കണക്കാക്കുന്നത്. 105,970 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ബേസ്മെന്‍റ്, ഗ്രൗണ്ട് ഫ്ലോര്‍ എന്നിവിടങ്ങളിലായി 61 പാര്‍ക്കിങ് സ്പേസുകള്‍ ഒരുക്കും. 25,484 ചതുരശ്ര അടി അല്ലെങ്കില്‍ 2367 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള യൂണിയന്‍ കോപിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ് ഒന്നാം നിലയിലാണുള്ളത്. 2021 ജനുവരിയോട് കൂടി പ്രോജക്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.