അബുദാബി∙ തലസ്ഥാന എമിറേറ്റിലെ ഷോപ്പിങ് മാളുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും ഹോട്ടലുകൾക്കും 'ഗോ സെയ്ഫ് സർട്ടിഫിക്കറ്റ്' നിർബന്ധമാക്കി......

അബുദാബി∙ തലസ്ഥാന എമിറേറ്റിലെ ഷോപ്പിങ് മാളുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും ഹോട്ടലുകൾക്കും 'ഗോ സെയ്ഫ് സർട്ടിഫിക്കറ്റ്' നിർബന്ധമാക്കി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ തലസ്ഥാന എമിറേറ്റിലെ ഷോപ്പിങ് മാളുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും ഹോട്ടലുകൾക്കും 'ഗോ സെയ്ഫ് സർട്ടിഫിക്കറ്റ്' നിർബന്ധമാക്കി. സാംസ്കാരിക ടൂറിസം വിഭാഗത്തിന്റെ (ഡിസിടി) നിർദേശം അനുസരിച്ചുള്ള ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് ഡിസിടിക്ക് ബോധ്യപ്പെട്ടാൽ സർട്ടിഫിക്കറ്റ് നൽകും. ഷോപ്പിങ് മാൾ, റസ്റ്ററന്റ്, തീം പാർക്ക് തുടങ്ങിയവയ്ക്കെല്ലാം ഈ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകൂ.

മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സർട്ടിഫിക്കറ്റ് ഏർപ്പെടുത്തുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്കും ഗ്ലൗസും ധരിക്കുക, അകലം പാലിക്കുക, സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ ഇടയ്ക്കിടെ കൈകൾ ശുചീകരിക്കുക തുടങ്ങി ശുചിത്വ മാർഗനിർദേശം പാലിച്ച് കോവിഡ് പകർച്ച തടയുന്നതിന് സർക്കാരിനൊപ്പം ജനങ്ങളും കൈകോർക്കണമെന്നും പറഞ്ഞു. ഡബ്ല്യു ഹോട്ടലാണ് ഈ സർട്ടഫിക്കറ്റ് നേടിയ ആദ്യ സ്ഥാപനം. കൂടാതെ 6 ഹോട്ടലുകൾ 4 വിനോദ കേന്ദ്രങ്ങൾ, 2 തീം പാർക്കുകൾ, 2 മാളുകൾ, 1 ബീച്ച് എന്നിവയും സുരക്ഷാ സർട്ടിഫിക്കറ്റ് നേടി.

ADVERTISEMENT

എമിറേറ്റിലെ ഇതര സ്ഥാപനങ്ങളും വൈകാതെ ഈ സർട്ടിഫിക്കറ്റ് നേടണമെന്നും ഡിസിടി അറിയിച്ചു. മാർച്ചിൽ അടച്ച ഷോപ്പിങ് മാളുകൾ തുറക്കുന്നതോടെ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടിയുമായി ജനങ്ങൾ സഹകരിക്കണമെന്നും അഭ്യർഥിച്ചു. മാളുകളിൽ 40 ശതമാനം പേർക്കാണ് പ്രവേശനാനുമതിയുള്ളത്. 70ന് മുകളിലും 12ന് താഴെയും പ്രായമുള്ളവർക്ക് പ്രവേശനമില്ല. 24 മുതൽ മ്യൂസിയവും സാംസ്കാരിക കേന്ദ്രങ്ങളും തുറക്കും. 40 ശതമാനം പേർക്കാണ് ഇവിടെയും പ്രവേശനം.