ദുബായ് ∙ അബ്രകൾക്ക് (യന്ത്രത്തിൽ പ്രവർത്തിക്കുന്ന കടത്തുവഞ്ചി) ഊർജമേകാൻ ഇനി ബയോ ഡീസൽ. ഇതിനുള്ള ബൃഹദ് പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ടു. 3 മാസത്തെ പരീക്ഷണഘട്ടം വിജയകരമായി പിന്നിട്ടാൽ എല്ലാ അബ്രകളും ജൈവ ഇന്ധനത്തിൽ കുതിക്കും......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അബ്രകൾക്ക് (യന്ത്രത്തിൽ പ്രവർത്തിക്കുന്ന കടത്തുവഞ്ചി) ഊർജമേകാൻ ഇനി ബയോ ഡീസൽ. ഇതിനുള്ള ബൃഹദ് പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ടു. 3 മാസത്തെ പരീക്ഷണഘട്ടം വിജയകരമായി പിന്നിട്ടാൽ എല്ലാ അബ്രകളും ജൈവ ഇന്ധനത്തിൽ കുതിക്കും. എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനിയുമായി (ഇനോക്) സഹകരിച്ചാണ് പദ്ധതിയെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ: അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ പറഞ്ഞു.

ദുബായ് ക്രീക്കിൽ 148 പരമ്പരാഗത അബ്രകളാണ് സർവീസ് നടത്തുന്നത്. ബയോ ഡീസൽ ഇന്ധനമാക്കുന്നതോടെ പ്രതിവർഷം 125 ടൺ കാർബൺ മലിനീകരണം ഒഴിവാക്കാനാകും. 5 അബ്രകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഉപയോഗിച്ച ശേഷമുള്ള എണ്ണ, ഉപയോഗശൂന്യമായ ഗ്രീസ്, കൊഴുപ്പ് എന്നിവയിൽ നിന്നാണ് ബയോഡീസൽ ഉൽപാദിപ്പിക്കുക. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ADVERTISEMENT

നിലവാരമുള്ള 'ബയോഡീസൽ 5' ആണ് അബ്രകളിൽ ഉപയോഗിക്കുകയെന്ന് ഇനോക് സിഇഒ: സെയിഫ് ഹുമൈദ് അൽ ഫലാസി പറഞ്ഞു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജലയാനമാണ് അബ്ര. പ്രതിവർഷം 1.3 കോടി യാത്രക്കാർ ഉപയോഗിക്കുന്നെന്നാണ് കണക്ക്. വാട്ടർ ടാക്സി, ബസ് ഉൾപ്പെടെയുള്ള മൊത്തം ജലയാന യാത്രക്കാരുടെ 90% വരുമിത്.