റിയാദ്∙∙ മഞ്ചേശ്വരം സ്വദേശി സൗദി അറേബ്യയിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചു. കടമ്പാർ മീത്തലപ്പുര ഹൗസിൽ അബ്ദുൽ

റിയാദ്∙∙ മഞ്ചേശ്വരം സ്വദേശി സൗദി അറേബ്യയിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചു. കടമ്പാർ മീത്തലപ്പുര ഹൗസിൽ അബ്ദുൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപ്പള ∙ മഞ്ചേശ്വരം സ്വദേശി സൗദി അറേബ്യയിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചു. കടമ്പാർ മീത്തലപ്പുര ഹൗസിൽ അബ്ദുൽ ഖാദർ ഹാജിയുടെയും പരേതയായ ബീഫാത്തിമ ഹജ്ജുമ്മയുടെയും മകൻ ഉമറുൽ ഫാറൂഖ് (35) ആണ് മരിച്ചത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. സ്വകാര്യ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു. 4 ദിവസം മുൻപാണ് പൊള്ളലേറ്റത്. രാവിലെ ജോലിക്ക് പോയി രാത്രി എട്ടോടെ തിരിച്ചെത്തിയിരുന്നു.

താമസ സ്ഥലത്തെ ഒന്നാം നിലയിൽ അടുക്കളയിൽ നിന്നാണ് പൊള്ളലേറ്റത്. അഞ്ചാം നിലയിൽ താമസിക്കുന്ന ഉമറുൽ ഫാറൂഖിന് ഒന്നാം നിലയിലെ അടുക്കളയിൽ വച്ച് പൊള്ളലേറ്റതിൽ സംശയമുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശികളായ 4 പേരെ കസ്റ്റഡിയിലെടുത്തതായും നാട്ടിലെ ബന്ധുക്കൾ പറഞ്ഞു. ഭാര്യ: അനീസ. മക്കൾ: അബ്ദുൽ ഖാദർ അജ്ഷൽ, ഫാത്തിമ അഷ്‍വ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ റഹ്മാൻ, അബ്ദുൽ അസീസ്, ഇബ്രാഹിം, സിദ്ദീഖ്, മറിയംബി.