ദുബായ്∙ കോവിഡിനെ അതിജീവിച്ചുള്ള മടങ്ങിവരവിന്റെ ഗതിവേഗം വർധിപ്പിക്കുകയാണു ദുബായ്. വേൾഡ് ട്രേഡ് സെന്റർ ദുബായ് സ്പോർട്സ് കൗൺസിലുമായി ചേർന്നു ദുബായ് സ്പോർട്സ് വേൾഡ് ആരംഭിച്ചു.......

ദുബായ്∙ കോവിഡിനെ അതിജീവിച്ചുള്ള മടങ്ങിവരവിന്റെ ഗതിവേഗം വർധിപ്പിക്കുകയാണു ദുബായ്. വേൾഡ് ട്രേഡ് സെന്റർ ദുബായ് സ്പോർട്സ് കൗൺസിലുമായി ചേർന്നു ദുബായ് സ്പോർട്സ് വേൾഡ് ആരംഭിച്ചു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കോവിഡിനെ അതിജീവിച്ചുള്ള മടങ്ങിവരവിന്റെ ഗതിവേഗം വർധിപ്പിക്കുകയാണു ദുബായ്. വേൾഡ് ട്രേഡ് സെന്റർ ദുബായ് സ്പോർട്സ് കൗൺസിലുമായി ചേർന്നു ദുബായ് സ്പോർട്സ് വേൾഡ് ആരംഭിച്ചു. ഒക്ടോബർ മൂന്നു വരെ തുടരും. ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ ഹാളുകൾ കളിക്കളങ്ങളാക്കി മാറ്റിയാണു പരിപാടി. ബാസ്കറ്റ് ബോൾ, ടെന്നിസ്, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങി വിവിധ ഇനങ്ങൾ ഇവിടെ നടക്കും. പരിശീലനത്തിനും സൗകര്യമുണ്ട്.

സബീൽ ഹാൾ നാല്, അഞ്ച്, ആറ് എന്നിവയാണു കളിക്കളങ്ങളാക്കി മാറ്റിയിരിക്കുന്നത്. അൽ മുസ്താഖ്ബാൽ റോഡിൽ നിന്നു ഇവിടേക്കു നേരിട്ടു പ്രവേശനവും അനുവദിച്ചിട്ടുണ്ട്. പാർക്കിങ്ങും ഗ്രൂപ്പ് ബുക്കിങ് സൗകര്യവും തയാർ. സമ്മർ ട്രെയിനിങ് ക്യാംപുകളും തുടങ്ങും. കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണു കളികളും പരിശീലനവുമെല്ലാം.

ADVERTISEMENT

ഇതിനു പരിശീലനം നേടിയ ജീവനക്കാരെയാണു നിയമിച്ചിരിക്കുന്നതെന്നു അധികൃതർ വ്യക്തമാക്കി. ആരോഗ്യകരമായ ജീവിത ൈശലി വികസിപ്പിക്കാൻ ദുബായ് സ്പോർട്സ് വേൾഡ് സൗകര്യമൊരുക്കുകയാണെന്നു സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി സയീദ് മുഹമ്മദ് ഹറേബ് അറിയിച്ചു. തെർമൽ ക്യാമറകളും ടച്ച് ഫ്രീ സാനിറ്റൈസറുകളും സജ്ജമാക്കിയിട്ടുണ്ട്.