ദുബായ് ∙ ദുബായിൽ താമസിക്കുന്ന അമേരിക്കൻ–ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയുടെ നോവൽ ഇൗ വർഷത്തെ മാൻ ബുക്കർ പ്രൈസ് പട്ടികയിൽ ഇടംപിടിച്ചു. അവ്നി ദോഷി എഴുതിയ ആദ്യ നോവൽ ‘ബേൺഡ‍് ഷുഗർ’ ആണ് നേട്ടം കൈവരിച്ചത്. നേരത്തെ ഇൗ നോവൽ ഗേൾ ഇൻ വൈറ്റ് കോട്ടൺ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. അമ്മയും മകളും തമ്മിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിൽ താമസിക്കുന്ന അമേരിക്കൻ–ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയുടെ നോവൽ ഇൗ വർഷത്തെ മാൻ ബുക്കർ പ്രൈസ് പട്ടികയിൽ ഇടംപിടിച്ചു. അവ്നി ദോഷി എഴുതിയ ആദ്യ നോവൽ ‘ബേൺഡ‍് ഷുഗർ’ ആണ് നേട്ടം കൈവരിച്ചത്. നേരത്തെ ഇൗ നോവൽ ഗേൾ ഇൻ വൈറ്റ് കോട്ടൺ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.

അമ്മയും മകളും തമ്മിലുള്ള പ്രശ്നങ്ങളും അമ്മയ്ക്ക് പിന്നീട് ഒാർമ നഷ്ടപ്പെടുന്നതുമാണ് നോവലിന്റെ പ്രമേയം. ചതിയുടെ കഥനർമത്തിൽ ചാലിച്ച് പങ്കുവയ്ക്കുന്നതായി ബുക്കർ പ്രൈസ് അധികൃതർ വിലയിരുത്തി. ബുക്കർ പ്രൈസിന് മത്സരിക്കുന്ന അവസാന ആറു പുസ്തകങ്ങൾ സെപ്റ്റർ 15നാണ് പ്രഖ്യാപിക്കുക. 

ADVERTISEMENT

രാവിലെ തന്റെ എഡിറ്റർ വിളിച്ചുപറഞ്ഞപ്പോഴാണ് നോവൽ ബുക്കർ പ്രൈസ് പട്ടികയിൽ ഇടംപിടിച്ച കാര്യം അറിഞ്ഞതെന്നും അതിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മോചിതയായിട്ടില്ലെന്നും അവ്നി പറഞ്ഞു. ഞാനിഷ്ടപ്പെടുന്ന എഴുത്തുകാരുടെ കൂടെ ഇടം പിടിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. കൂടാതെ ആദരിക്കപ്പെട്ടതായും തോന്നി. എഴുത്ത് എന്നത് ഏകമായി നിർവഹിക്കേണ്ട ഒന്നാണ്. നമ്മൾ എഴുതുന്നത് ആരെങ്കിലും വായിക്കുമോ ഇല്ലയോ എന്ന് ആദ്യം പറയാനാവില്ല– അവ്നി കൂട്ടിച്ചേർത്തു. ഏഴ് വർഷം കൊണ്ടാണ് നോവൽ പൂർത്തീകരിച്ചത്. 

ന്യൂജഴ്സിയിൽ ജനിച്ചു വളർന്ന അവ്നി ന്യൂയോർക്കിലെ ബർണാർഡ് കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദം കരസ്ഥമാക്കിയ ശേഷം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ബിരുദാനന്തരബിരുദവും നേടി. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്ന ഇവർ ടൈബർ ജോൺസ് സൗത്ത് ഏഷ്യാ പ്രൈസ്(2013), ചാൾസ് പിക് ഫെല്ലോഷിപ്(2014) എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, ബേണിങ് ഷുഗർ ടാറ്റാ ഫസ്റ്റ് ബുക്ക് പ്രൈസിന്(2019) വേണ്ടിയും മത്സരിച്ചു.