റസ്റ്ററന്റുകളിലെ നിയന്ത്രണം നീക്കാൻ ബഹ്റൈൻ
മനാമ∙ ബഹ്റൈനിൽ റസ്റ്ററന്റുകളിലെയും കോഫി ഷോപ്പുകളിലെയും നിയന്ത്രണങ്ങൾ നീക്കുന്നത് സജീവ പരിഗണനയിൽ.......
മനാമ∙ ബഹ്റൈനിൽ റസ്റ്ററന്റുകളിലെയും കോഫി ഷോപ്പുകളിലെയും നിയന്ത്രണങ്ങൾ നീക്കുന്നത് സജീവ പരിഗണനയിൽ.......
മനാമ∙ ബഹ്റൈനിൽ റസ്റ്ററന്റുകളിലെയും കോഫി ഷോപ്പുകളിലെയും നിയന്ത്രണങ്ങൾ നീക്കുന്നത് സജീവ പരിഗണനയിൽ.......
മനാമ∙ ബഹ്റൈനിൽ റസ്റ്ററന്റുകളിലെയും കോഫി ഷോപ്പുകളിലെയും നിയന്ത്രണങ്ങൾ നീക്കുന്നത് സജീവ പരിഗണനയിൽ.
അടുത്ത മാസം 3 മുതൽ റസ്റ്ററന്റുകളുടെ പുറത്തിരുന്നു ഭക്ഷണം കഴിക്കുന്നത് അനുവദിക്കും. ഇതുസംബന്ധിച്ച വിശദ മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ട
∙ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് പരിശോധിക്കാൻ സംവിധാനമൊരുക്കണം. 37.5 ഡിഗ്രി സെൽഷ്യസിൽ കൂടരുത്.
∙ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ പ്രവേശിപ്പിക്കരുത്. മുൻകൂട്ടി ബുക്ക് ചെയ്ത് പ്രവേശനത്തിന് സൗകര്യമൊരുക്കണം. അകലം പാലിക്കാൻ കഴിയുമെങ്കിൽ ബുക്ക് ചെയ്യാതെയും പ്രവേശനം അനുവദിക്കാം. സന്ദർശകരുടെ വിവരങ്ങൾ സൂക്ഷിക്കണം.
∙ പ്രവേശന കവാടങ്ങൾ, മേശകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉണ്ടാകണം.
∙ ഓരോ തവണയും ഭക്ഷണത്തിനുശേഷം മേശവിരികൾ, ഉപ്പ്, കുരുമുളക്, പഞ്ചസാര, കെച്ചപ്പ് തുടങ്ങിയവ മാറ്റണം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ചെറു പാത്രങ്ങളിലാണ് ഉപ്പും മറ്റും വയ്ക്കേണ്ടത്.
∙ ഭക്ഷണം കഴിക്കുമ്പോൾ ഒഴികെ ഉപഭോക്താക്കളും ജീവനക്കാരും മാസ്ക് ധരിക്കണം. മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുകയും വേണം.
∙ ബുഫെ ആണെങ്കിൽ ഭക്ഷണം സുരക്ഷിതമായി വയ്ക്കണം. ജീവനക്കാർ എടുത്തുകൊടുക്കണം. വ്യക്തികൾ തമ്മിൽ അകലം പാലിക്കണം.