ദോഹ ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സുരക്ഷിത പ്രവേശനം ഉറപ്പാക്കി പുതിയ പ്രവേശന നടപടികള്‍ ഏര്‍പ്പെടുത്തി.കോവിഡ്-19 സുരക്ഷാ മുന്‍കരുതല്‍ പാലിച്ചു കൊണ്ട് യാത്രക്കാരെ നാലു വിഭാഗങ്ങളായി തിരിച്ചു കൊണ്ടാണ് പുതിയ പ്രവേശന നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സുരക്ഷിത പ്രവേശനം ഉറപ്പാക്കി പുതിയ പ്രവേശന നടപടികള്‍ ഏര്‍പ്പെടുത്തി. കോവിഡ്-19 സുരക്ഷാ മുന്‍കരുതല്‍ പാലിച്ചു കൊണ്ട് യാത്രക്കാരെ നാലു വിഭാഗങ്ങളായി തിരിച്ചു കൊണ്ടാണ് പുതിയ പ്രവേശന നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഏതൊക്കെ വിഭാഗങ്ങള്‍?

ADVERTISEMENT

∙ ഖത്തരി പൗരന്മാര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍, സ്ഥിര റസിഡന്‍സി രേഖയുള്ളവര്‍.

∙ നിശ്ചിത ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍.

∙ കോവിഡ്-19 വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍

∙ കോവിഡ്-19 വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. 

ADVERTISEMENT

യാത്രക്കാര്‍ അറിയാന്‍

∙ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന എല്ലാ യാത്രക്കാരെയും തെര്‍മല്‍ പരിശോധനക്ക് വിധേയമാക്കും. 

∙ യാത്രക്കാരുടെ സ്മാര്‍ട് ഫോണില്‍ കോവിഡ്-19 അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസ് ഉണ്ടായിരിക്കണം. ഇഹ്തറാസില്‍ റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഫോണില്‍ പ്രവര്‍ത്തനസജ്ജമായ സിം കാര്‍ഡ് ഉണ്ടായിരിക്കണം. ഇഹ്‌തെറാസ് റജിസ്റ്റര്‍ ചെയ്യാന്‍ വൊളന്റിയര്‍മാരുടെ സഹായം ഉണ്ടാകും. വിമാനത്താവളത്തില്‍ സ്മാര്‍ട് ഫോണുകളും സിം കാര്‍ഡുകളും വാങ്ങാനുള്ള സൗകര്യവും ഉണ്ട്.

∙ ആരോഗ്യാവസ്ഥ വിലയിരുത്തുന്ന അപേക്ഷ എല്ലാ യാത്രക്കാരും പൂരിപ്പിച്ച് നല്‍കണം. മാത്രമല്ല ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കുമെന്ന കരാറില്‍ ഒപ്പിട്ട് നല്‍കുകയും വേണം. 

ADVERTISEMENT

∙ കോവിഡ്-19 വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇമിഗ്രേഷനില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്ത രേഖ കാണിക്കണം. എല്ലാ പ്രവേശന നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ഹോട്ടല്‍ ക്വാറന്റീനിലേക്ക് കൊണ്ടുപോകും. 

∙ ഹോം ക്വാറന്റീന്‍ അനുമതി ലഭിച്ച യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനാ കേന്ദ്രത്തില്‍ എത്തിച്ച് സ്രവ പരിശോധന നടത്തും. പരിശോധനക്ക് ശേഷം യാത്രക്കാര്‍ ഇമിഗ്രേഷനിലെത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. യാത്രക്കാര്‍ക്ക് വീടുകളിലേക്ക് പോകാന്‍ സ്വകാര്യ വാഹനങ്ങള്‍ അല്ലെങ്കില്‍ എയര്‍പോര്‍ട് ടാക്‌സി ഉപയോഗിക്കാം. 

മുന്‍കരുതല്‍ നടപടികള്‍ സജീവം

വിമാനത്താവളത്തിലെ അറൈവല്‍, ഡിപ്പാര്‍ച്ചര്‍, ട്രാന്‍്‌സ്ഫര്‍ ടെര്‍മിനലുകളിലെല്ലാം സമഗ്രമായ കോവിഡ്-19 സുരക്ഷാ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ഓരോ 10-15 മിനിറ്റിലും എല്ലാ ടെര്‍മിനലുകളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. യാത്രക്കാര്‍ കടന്നു പോകുന്ന പ്രധാന ഇടങ്ങളിലെല്ലാം ഹാന്‍ഡ് സാനിട്ടൈസറുകളും ലഭ്യമാക്കിയിട്ടുണ്ട്. അടയാള ബോര്‍ഡുകള്‍, സീറ്റുകളുടെ അകലം എന്നിവ ഉറപ്പാക്കി 1.5 മീറ്റര്‍ ശാരീരിക അകലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അണുവിമുക്ത റോബോട്ടിക് സേവനങ്ങള്‍, ബാഗേജുകള്‍ അണുവിമുക്തമാക്കാനുള്ള ടെര്‍മിനലുകള്‍ ഉള്‍പ്പെടെയുള്ളവ നേരത്തെ തന്നെ നടപ്പാക്കിയിരുന്നു.