കുവൈത്ത് ∙ വിദേശികളായ വ്യാപാരികൾക്കു 10 വർഷവും മറ്റുള്ളവർക്കു 5 വർഷവും ഇഖാമ പുതുക്കി നൽകും വിധമുള്ള താമസാനുമതിരേഖാ ഭേദഗതി നിയമം താമസിയാതെ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു........

കുവൈത്ത് ∙ വിദേശികളായ വ്യാപാരികൾക്കു 10 വർഷവും മറ്റുള്ളവർക്കു 5 വർഷവും ഇഖാമ പുതുക്കി നൽകും വിധമുള്ള താമസാനുമതിരേഖാ ഭേദഗതി നിയമം താമസിയാതെ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് ∙ വിദേശികളായ വ്യാപാരികൾക്കു 10 വർഷവും മറ്റുള്ളവർക്കു 5 വർഷവും ഇഖാമ പുതുക്കി നൽകും വിധമുള്ള താമസാനുമതിരേഖാ ഭേദഗതി നിയമം താമസിയാതെ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. ഗാർഹികതൊഴിലാളികൾ കുവൈത്തിന് പുറത്ത് താമസിക്കാവുന്ന കാലപരിധി 6 മാസത്തിന് പകരം 4 മാസമായി ചുരുക്കിയിട്ടുമുണ്ട്. ഇഖാ‍മ നിയമലംഘനത്തിന് നിലവിൽ ഒരു ദിവസത്തേക്കുള്ള പിഴ 2 ദിനാറിൽനിന്ന് 4 രൂപയായി ഉയർത്തും.

സന്ദർശകവീസയിൽ എത്തിയ സമയപരിധി കഴിഞ്ഞും കുവൈത്തിൽ തുടരുന്നവരുടെ പിഴ ഒരുദിവസത്തേക്ക് 10 ദിനാർ ആയിരിക്കും. നാടുകടത്തൽ വിധിക്കപ്പെടുന്ന വിദേശിയുടെ കുടുംബാംഗങ്ങളെയും നാടുകടത്തും. നാടുകടത്തിയ വിദേശിയെ ആഭ്യന്തരമന്ത്രാലയത്തിൽനിന്നുള്ള അനുമതിയില്ലാതെ വീണ്ടും കുവൈത്തിൽ പ്രവേശിപ്പിക്കില്ല.

ADVERTISEMENT

വിദേശികൾ നവജാത ശിശുക്കൾക്ക് ഇഖാമയോ രാജ്യംവിടുന്നതിനുള്ള സമയപരിധിയോ ലഭിക്കുന്നതിന് ജനനത്തിൻ‌റെ നാല് മാസത്തിനകം അപേക്ഷിക്കണം. നവജാതശിശുവിൻ‌റെ പാസ്പോർട്ട് സഹിതമായിരിക്കണം അപേക്ഷ. ഗാർഹിക തൊഴിലാളിയെ സ്ഥലംവിട്ടാൽ ഒരാഴ്ചക്കകം ആഭ്യന്തരമന്ത്രാലയത്തിൽ അറിയിക്കണം.

60 കഴിഞ്ഞവർക്ക് കുവൈത്തിൽ 1 വർഷ വീസ മാത്രം 

ADVERTISEMENT

കുവൈത്ത് സിറ്റി∙ 60 വയസ് തികഞ്ഞവരും ബിരുദം ഇല്ലാത്തവരുമായ വിദേശികളുടെ ഇഖാമ (താമസാനുമതി രേഖ) ഒരു വർഷത്തേക്ക് മാത്രമായി ചുരുക്കി  കുവൈത്ത്. ഒരു വർഷത്തിനകം നടപടിക്രമങ്ങൾ പൂർത്തീയാക്കി ഇവർ രാജ്യം വിടണം. ഒരുവർഷത്തേക്ക് പുതുക്കിനൽകിയവരുടെ ഇഖാമ ഇനി പുതുക്കില്ല. 60 കഴിഞ്ഞവരും ബിരുദം ഇല്ലാത്തവരുമായ 83,562 വിദേശികൾ കുവൈത്തിലുണ്ടെന്നാണ് കണക്ക്.