ദുബായ്/തൃശൂർ ∙ വലതുകയ്യിൽ സൂചി കുത്തിയപ്പോൾ പേടിയോ വേദനയോ അല്ല തോന്നിയത്, അഭിമാനമാണ്. കോവിഡ് വാക്സീൻ പരീക്ഷണത്തിനു ഞാനും തിരഞ്ഞെടുക്കപ്പെട്ടല്ലോ..’ പട്ടാമ്പി അള്ളന്നൂർ അൻസാർ മുഹമ്മദ് ആഹ്ലാദത്തോടെ പറയുന്നു........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്/തൃശൂർ ∙ വലതുകയ്യിൽ സൂചി കുത്തിയപ്പോൾ പേടിയോ വേദനയോ അല്ല തോന്നിയത്, അഭിമാനമാണ്. കോവിഡ് വാക്സിൻ പരീക്ഷണത്തിനു ഞാനും തിരഞ്ഞെടുക്കപ്പെട്ടല്ലോ..’ പട്ടാമ്പി അള്ളന്നൂർ അൻസാർ മുഹമ്മദ് ആഹ്ലാദത്തോടെ പറയുന്നു.

യുഎഇയിൽ കോവിഡ് വാക്സീന്റെ മൂന്നാംഘട്ട പരീക്ഷണത്തിനു വിധേയരായവരിൽ അൻസാറുമുണ്ട്. 2 ഡോസുകൾ വീതമുള്ള വാക്സീൻ പരീക്ഷണത്തിന്റെ അനുഭവം അൻസാറിന്റെ വാക്കുകളിൽ:‌‘വാക്സിനേഷൻ പ‍രീക്ഷണത്തിനു സമ്മതമുള്ളവരെ കണ്ടെത്താൻ സർക്കാർ ഓൺലൈൻ റജിസ്ട്രേഷൻ സംഘടിപ്പിച്ചിരുന്നു. ഒരുപാടു മാനദണ്ഡങ്ങൾപാലിച്ചാണ് റജിസ്ട്രേഷൻ. 55 വയസ്സിനു താഴെയുള്ളവരാകണം, ആസ്ത്‍മയോ പ്രമേഹമോ ഹൃദ്രോഗമോ പാടില്ല, ഹൃദ്രോഗമുണ്ടാകാൻ പാടില്ല, അലർജിയുള്ളവരാകരുത് തുടങ്ങിയവയാണ് മാനദണ്ഡം.

ADVERTISEMENT

തിരഞ്ഞെടുക്കപ്പെട്ടവരോട് അബുദാബി എക്സ്ബിഷൻ സെന്ററിലെത്താനാണ് പറഞ്ഞത്. വാക്സീന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണം ചൈനയിൽ കഴിഞ്ഞെന്നും മൂന്നാം ഘട്ടമാണ് യുഎഇയിൽ നടക്കുന്നത് അധികൃതർ വിശദീകരിച്ചിരുന്നു. വാക്സീന്റെ പാർശ്വഫലത്തെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കിയശേഷം ആരോഗ്യ പരിശോധന നടത്തി.

രക്തസമ്മർദം കൂട‍ുതലാണെന്നു ചൂണ്ടിക്കാട്ടി പലരെയും മടക്കിയയച്ചു. കോവിഡ് ടെസ്റ്റ് അടക്കം ചെയ്ത ശേഷമാണ് വാക്സീൻ കുത്തിവച്ചത്. അരമണിക്കൂർ കഴിഞ്ഞും അസ്വസ്ഥതകളൊന്നുമുണ്ടായില്ലെങ്കിൽ വീട്ടിൽ പോകാം. 24 മണിക്കൂർ പൂർത്തിയാകുമ്പോൾ വിഡിയോ കോളിലൂടെ അവർ നമ്മുടെ ആരോഗ്യ സ്ഥിതി ചോദിച്ചറിയും.  21 ദിവസം പൂർത്തിയായാൽ രണ്ടാം ഡോസ് തരും. അത്രമാത്രം.’ – അൻസാർ പറയുന്നു.