അബുദാബി∙ മലയാളി സമാജം കുട്ടികൾക്കായി സംഘടിപ്പിച്ച അനുരാഗ് സ്മാരക വെർച്വൽ ക്യാംപിന് (വേനൽപറവകൾ) വർണാഭമായ സമാപനം.

അബുദാബി∙ മലയാളി സമാജം കുട്ടികൾക്കായി സംഘടിപ്പിച്ച അനുരാഗ് സ്മാരക വെർച്വൽ ക്യാംപിന് (വേനൽപറവകൾ) വർണാഭമായ സമാപനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ മലയാളി സമാജം കുട്ടികൾക്കായി സംഘടിപ്പിച്ച അനുരാഗ് സ്മാരക വെർച്വൽ ക്യാംപിന് (വേനൽപറവകൾ) വർണാഭമായ സമാപനം. മഹാത്മാഗാന്ധി  ഉൾപെടെ 11 മഹദ് വ്യക്തികളെ പരിചയപ്പെടുത്തിയ ക്യാംപ് വിനോദത്തിലൂടെ വിജ്ഞാനം പകരുന്നതായിരുന്നു. ചിത്രരചന, സംഗീതം, സാഹിത്യം, കരകൗശല നിർമാണം, തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ കുട്ടികൾ അറിവുനേടി. സമകാലിക സംഭവങ്ങളെ കോർത്തിണക്കി 11 ഹ്രസ്വ ചിത്രങ്ങളും കുട്ടികൾ നിർമിച്ച് അവതരിപ്പിച്ച് സമാപനം അവിസ്മരണീയമാക്കി.

ഈ മാസം 3ന് തുടങ്ങിയ ക്യാംപിൽ എംഎൻ കാരശ്ശേരി, കർട്ടൂണിസ്റ്റ് സിപ്പി പള്ളിപ്പുറം, ഐഎസ്‌ആർഒ ശാസ്ത്രജ്ഞൻ ബി. ഗോപകുമാർ, മാധ്യമ പ്രവർത്തകൻ എംവി നികേഷ്കുമാർ, മലയാള മനോരമ ദുബായ് ബ്യൂറോ ചീഫ് രാജു മാത്യു, നാടക നിരൂപക ഷൈലജ ജല, കർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ, അഡ്വ. ആയിഷ സക്കീർ തുടങ്ങി വിവിധ മേഖലകളിൽ ഉള്ള നിരവധി പ്രമുഖർ കുട്ടികൾക്ക് അറിവുകൾ പകരാൻ എത്തിയിരുന്നു. 

ADVERTISEMENT

സമാപന സമ്മേളനം എൻകെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.  സമാജം പ്രസിഡന്റ് ഷിബു വർഗീസ്  അധ്യക്ഷത വഹിച്ചു. കവി വി മധുസൂദനൻ നായർ, കവി പ്രഭാവർമ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ജോണി കുരുവിള, സമാജം ജനറൽ സെക്രട്ടറി ജയരാജ്, വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, അസിസ്റ്റന്റ് ട്രഷറർ അനീഷ്‌മോൻ, ആർട്സ് സെക്രട്ടറി രെഖിൻ സോമൻ  തുടങ്ങിയവർ പ്രസംഗിച്ചു. അലക്സ് താളൂപാടത്തായിരുന്നു ക്യാംപ് ഡയറക്ടർ. 5 രാജ്യങ്ങളിൽനിന്നുള്ള 241 കുട്ടികൾ  പങ്കെടുത്ത ക്യാംപ് കോവിഡ് മൂലം പുറത്തിറങ്ങാൻ പറ്റാതെ വീട്ടിലകപ്പെട്ട കുട്ടികൾക്ക് അനുഗ്രഹമായി.