ദുബായ് ∙ വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാൽ തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്തിന്റെ വികസനത്തിന് വിമാനത്താവളത്തിന്റെ വികസനം അത്യാവശ്യമാണ്. വിനോദസഞ്ചാരികളടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാൽ തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്തിന്റെ വികസനത്തിന് വിമാനത്താവളത്തിന്റെ വികസനം അത്യാവശ്യമാണ്. വിനോദസഞ്ചാരികളടക്കം വരണമെങ്കിൽ നല്ല വിമാനത്താവളം വേണം. കേന്ദ്ര സർക്കാരിന്റെ വസ്തുവിലാണ് വിമാനത്താവളമെന്നതിനാൽ അവർ പറയുന്നവർക്ക് വികസന പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതല ലഭിക്കും.

പ്രശ്നങ്ങളുണ്ടെങ്കിൽ കേന്ദ്രവും കേരളവും തമ്മിൽ പരിഹരിക്കണം. എയർപോർട് അതോറിറ്റിയുടെ ചുമതലയിലായിരുന്നപ്പോൾ വികസിപ്പിക്കാത്ത വിമാനത്താവളങ്ങൾ പലതും സ്വകാര്യ പങ്കാളിത്തം വന്ന ശേഷമാണ് മെച്ചപ്പെട്ടത്. അദാനി തന്റെ സുഹൃത്താണ്. വിമാനത്താവള വികസനം ആരു നടത്തണമെന്ന് അഭിപ്രായം പറയുന്നില്ല.തിരുവനന്തപുരം വിമാനത്താവള വികനസനവുമായി ബന്ധപ്പെട്ട് താനുമായി ഇതുവരെ സംസ്ഥാന സർക്കാർ ചർച്ച ചെയ്തിട്ടില്ല. ചർച്ചചെയ്യുമ്പോൾ ഓഹരിപങ്കാളിത്തം എടുക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കുമെന്നും യൂസഫലി വ്യക്തമാക്കി.

ADVERTISEMENT

ഏതു വിധേനയും വിമാനത്താവള വികസനം നടപ്പാക്കണം. ലുലു ഗ്രൂപ്പും തിരുവനന്തപുരത്ത് 1100 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാളാണ് മാർച്ചിൽ തുറക്കാൻ പോകുന്നത്. ടാജ് ഹോട്ടൽ മോടിയാക്കി ആയിരത്തോളം പേർക്കിരിക്കാവുന്ന കൺവെൻഷൻ സെന്ററടക്കം നിർമിക്കുകയാണ്. അഞ്ഞൂറ് കാറുകൾക്ക് പാർക്കിങിനുള്ള സൗകര്യവും ഉണ്ടാകും.

സ്വകാര്യപങ്കാളിത്തത്തോടെയാണ് മിക്കവാറും എല്ലാ വിമാനത്താവളങ്ങളും വികസിപ്പിക്കുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് 27 രാജ്യങ്ങളിൽ നിന്നുള്ള 19600 ഓഹരിയുടമകളാണുള്ളത്. കണ്ണൂരിൽ 8313 ഓഹരിയുടമകളുണ്ട്. ഇനിയും 2200 കോടി രൂപയുടെ ഓഹരി നൽകാനുണ്ട്. ഇവയിലെല്ലാം ഓഹരിയുള്ള ഒരാൾ മാത്രമാണ് യൂസഫലി. വിവാദങ്ങളുണ്ടായി വികസനം മുടങ്ങുന്നത് കേരളത്തിന് നല്ലതല്ല. ലോക് ഡൗൺ കാലയളവിലും ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്കു വന്നത് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നേട്ടമാണ്. കേരളത്തിലും വ്യവസായ അനുകൂല നടപടികളുണ്ടാകുന്നതായും യൂസഫലി വ്യക്തമാക്കി.

ADVERTISEMENT