ദമാം∙. കോവിഡ്–19 കാലത്തെ സൗദിയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ നോർക ഹെൽപ് ഡെസ്ക്ക് നടത്തിയിരുന്ന ചാർട്ടേർഡ് വിമാനസർവീസുകൾ കിഴക്കൻ പ്രവിശ്യ ലോക കേരളസഭാംഗങ്ങളുടെ നേതൃത്വത്തിൽ തുടരുന്നു

ദമാം∙. കോവിഡ്–19 കാലത്തെ സൗദിയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ നോർക ഹെൽപ് ഡെസ്ക്ക് നടത്തിയിരുന്ന ചാർട്ടേർഡ് വിമാനസർവീസുകൾ കിഴക്കൻ പ്രവിശ്യ ലോക കേരളസഭാംഗങ്ങളുടെ നേതൃത്വത്തിൽ തുടരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം∙. കോവിഡ്–19 കാലത്തെ സൗദിയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ നോർക ഹെൽപ് ഡെസ്ക്ക് നടത്തിയിരുന്ന ചാർട്ടേർഡ് വിമാനസർവീസുകൾ കിഴക്കൻ പ്രവിശ്യ ലോക കേരളസഭാംഗങ്ങളുടെ നേതൃത്വത്തിൽ തുടരുന്നു. ഇന്നലെ  രാവിലെ 11 ന് ദാമാമിൽ നിന്ന് കൊച്ചിയിലേക്കുള്ള എട്ടാമത് വിമാനവും പറന്നു. പിപിഇ കിറ്റുകൾ ഉൾപ്പെടെ 1095 റിയാൽ ആയിരുന്നു വിമാന ടിക്കറ്റ് നിരക്ക്. രണ്ടു കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 176 യാത്രക്കാരാണ് ഇന്നലെ പോയ വിമാനത്തിലുള്ളത്. ലോകകേരള സഭംഗങ്ങളായ പവനൻ  മൂലക്കീൽ, നാസ് വക്കം എന്നിവർ വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് സഹായം നൽകി.

സൗദിയിലെ പ്രവാസികളുടെ മടക്കയാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ "വന്ദേ ഭാരത് മിഷൻ" പ്രകാരമുള്ള വിമാനങ്ങൾ അപര്യാപ്തമായതിനാലും, സംഘടനകൾ ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനസർവീസുകളുടെ നിരക്ക്  താരതമ്യേന കൂടുതലായതുമാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാനങ്ങൾ സംഘടിപ്പിക്കാൻ നോർക തീരുമാനിച്ചത്. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കായി ഇതുവരെ എട്ടു ചാർട്ടേർഡ് വിമാനങ്ങളാണ് ഇങ്ങനെ ഏർപ്പാട് ചെയ്തത്.

ADVERTISEMENT

അഞ്ചു മാസങ്ങൾക്കു മുമ്പ് കോവിഡ് 19 ദുരിതങ്ങളിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കാനായി സൗദി കിഴക്കൻ പ്രവിശ്യയിലെ   ലോകകേരളസഭാംഗങ്ങൾ മുൻകൈയെടുത്ത് പ്രവർത്തിച്ചു വന്നിരുന്ന നോർക ഹെൽപ് ഡെസ്ക്, സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ രണ്ടാഴ്ചകൾക്ക് മുമ്പ്  പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ ചാർട്ടേർഡ് വിമാനസർവീസുകൾ തുടരണമെന്ന് പ്രവാസി സമൂഹത്തിൽ നിന്നുള്ള  അഭ്യർഥനയെത്തുടർന്ന്, നോർക്ക നിർദേശിച്ചത് അനുസരിച്ചാണ് ലോകകേരളസഭ തന്നെ നേരിട്ട് ഇത് ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചത്. ഓഗസ്റ്റ് 7ന് കോഴിക്കോട്, 10 ന് കൊച്ചി എന്നിവിടങ്ങളിലേക്കാണ് അടുത്ത സർവീസുകൾ എന്നു കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.