ദോഹ ∙ ഖത്തർ സ്റ്റാർസ് ലീഗിന്റെ പുതിയ സീസണിൽ (ക്യുഎസ്എൽ) തുടർച്ചയായ രണ്ട് മത്സരങ്ങളിലും തോൽവി രുചിച്ചെങ്കിലും കരുത്തരായ അൽ റയ്യാനെതിരെ അട്ടിമറി ജയം കരസ്ഥമാക്കി ഖത്തർ സ്‌പോർട്‌സ് ക്ലബ്ബ് തിരിച്ചുവരവ് ഗംഭീരമാക്കി.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തർ സ്റ്റാർസ് ലീഗിന്റെ പുതിയ സീസണിൽ  (ക്യുഎസ്എൽ) തുടർച്ചയായ രണ്ട് മത്സരങ്ങളിലും തോൽവി രുചിച്ചെങ്കിലും കരുത്തരായ അൽ റയ്യാനെതിരെ അട്ടിമറി ജയം കരസ്ഥമാക്കി ഖത്തർ സ്‌പോർട്‌സ് ക്ലബ്ബ് തിരിച്ചുവരവ് ഗംഭീരമാക്കി. ശനിയാഴ്ച സുഹെയിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ  നടന്ന  3-ാം റൗണ്ട് മത്സരത്തിലാണ്  എതിരില്ലാത്ത ഒരു ഗോളിന് അൽ റയ്യാന് മേൽ ഖത്തർ സ്‌പോർട്‌സ് ക്ലബ്ബ് വിജയം നേടിയത്.

70-ാം മിനിട്ടിൽ കെയ്‌കെ റോഡ്രിഗ്രസാണ് വിജയ ഗോൾ നേടിയത്. കഴിഞ്ഞ ക്യുഎസ്എൽ സീസണിലെ രണ്ടാം സ്ഥാനക്കാരാണ് ഖത്തർ  സ്‌പോർട്‌സ് ക്ലബ്ബിന്റെ പ്രതിരോധത്തിന് മുമ്പിൽ പരാജയപ്പെട്ടത്. ഇതേ സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ അൽ കർത്തിയാത്തിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് അൽ സെയ്‌ലിയയും പരാജയപ്പെടുത്തി. അൽ ദുഹെയ്ൽ ക്ലബ്ബിൽ നടന്ന മത്സരത്തിൽ ഉംസലാലിനെ അൽ വക്ര എതിരില്ലാത്ത ഒരുഗോളിനും പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. എഎഫ്‌സി ചാംപ്യൻസ് ലീഗ് മത്സരങ്ങളെ തുടർന്ന് അൽ ദുഹെയ്‌ലും അൽ സദ്ദും തമ്മിലുള്ള 3-ാം റൗണ്ട് മത്സം ഒക്‌ടോബർ 27 ലേക്ക് മാറ്റി. 

ADVERTISEMENT

ഇതുവരെ നടന്ന  മത്സരങ്ങളിൽ  6 പോയിന്റുമായി അൽ സദ്ദാണ് ഒന്നാമത്. അൽ അഹ്‌ലിക്കും അൽ വക്രയ്ക്കും 6 പോയിന്റുകൾ വീതമുണ്ടെങ്കിലും ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ലീഗിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ് ഇവർ. 4-ാം റൗണ്ട് മത്സരങ്ങൾക്ക് ഒക്‌ടോബർ 22 ന് തുടക്കമാകും.