ദുബായ് ∙ ചൂടു കുറഞ്ഞതോടെ ബീച്ചുകളിലും മറ്റു പൊതുസ്ഥലങ്ങളിലും തിരക്കു കൂടി. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.......

ദുബായ് ∙ ചൂടു കുറഞ്ഞതോടെ ബീച്ചുകളിലും മറ്റു പൊതുസ്ഥലങ്ങളിലും തിരക്കു കൂടി. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചൂടു കുറഞ്ഞതോടെ ബീച്ചുകളിലും മറ്റു പൊതുസ്ഥലങ്ങളിലും തിരക്കു കൂടി. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചൂടു കുറഞ്ഞതോടെ ബീച്ചുകളിലും മറ്റു പൊതുസ്ഥലങ്ങളിലും തിരക്കു കൂടി. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും വൻ തിരക്ക്  അനുഭവപ്പെടുന്നതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. നിയമലംഘനങ്ങളും അപകടങ്ങളും കണ്ടെത്താൻ ഡ്രോണുകളുടെ സേവനവും ഉപയോഗിക്കുന്നുണ്ട്. കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനു പുറമേ കടലിൽ ഇറങ്ങുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനും വിപുല സംവിധാനങ്ങളൊരുക്കി.

പകലും രാത്രിയും നിരീക്ഷണം നടത്തുന്ന ഡ്രോണുകളിൽ ചിത്രങ്ങളും വിഡിയോയും പകർത്താൻ കഴിയുന്ന ഹൈ ടെക് ക്യാമറകളുണ്ടെന്നു പോർട്സ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ സഈദ് അൽ മദനി പറഞ്ഞു. അടിയന്തരഘട്ടങ്ങളിൽ ലൗഡ് സ്പീക്കറിലൂടെ നിർദേശങ്ങൾ നൽകുന്നുണ്ട്. ദുർഘട മേഖലകളിൽ പോലും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നതാണ് ഡ്രോണുകളുടെ സാധ്യത വർധിപ്പിക്കുന്നത്. കൺട്രോൾ റൂമിൽ ഉൾപ്പെടെ ഡ്രോൺ ദൃശ്യങ്ങൾ ലഭ്യമാകും.  രക്ഷാപ്രവർത്തനം കൃത്യമായി ആസൂത്രണം ചെയ്യാൻ ഇതു സഹായകമാകും. പ്രത്യേക സുരക്ഷാ സംഘത്തെയും ബീച്ചുകളിൽ വിന്യസിച്ചിട്ടുണ്ട്.

ADVERTISEMENT

ബൈക്കുകൾ, ക്വാഡ് ബൈക്കുകൾ, സൈക്കിൾ, ബോട്ടുകൾ, ജെറ്റ് സ്കീകൾ എന്നിവയിലും പട്രോളിങ് നടത്തുന്നു. 'ഫ്ലയിങ് റെസ്ക്യൂവർ'  എന്ന കരുത്തൻ ഡ്രോൺ ഉൾപ്പെടെ സജ്ജമാണ്. മുങ്ങിമരണങ്ങൾ തടയുകയാണ്  മുഖ്യദൗത്യം. ഒരേ സമയം ചുരുങ്ങിയത് എട്ടുപേരെ രക്ഷിക്കാനാകും.  4 രക്ഷാ വളയങ്ങളുമായി (ലൈഫ് ബോയ് റിങ്) അപകടസ്ഥലത്ത് അതിവേഗം എത്താനാകുമെന്നതാണ് സവിശേഷത. ഡ്രോൺ  സംവിധാനങ്ങളോടെയുള്ള പ്രത്യേക വാഹനങ്ങളുമുണ്ട്. എവിടെനിന്നും ഡ്രോണുകൾ അയയ്ക്കാനാകും.  ദൃശ്യങ്ങൾ ഈ നിരീക്ഷണ വാഹനത്തിലും പൊലീസ് ആസ്ഥാനത്തും ഒരേസമയം ലഭ്യമാകും.

കടലിൽ വേണം കരുതൽ

സന്ദർശകർ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. നീന്തൽ അറിയാത്തവർ കടലിൽ ഇറങ്ങരുത്. ഒറ്റയ്ക്കു കടലിൽ ഇറങ്ങുന്നതു സുരക്ഷിതമല്ല. അനുവദനീയ പരിധി കഴിഞ്ഞ്  നീന്തുകയുമരുത്. കുട്ടികൾ, വയോധികർ, രോഗികൾ എന്നിവരുടെ കാര്യത്തിൽ കൂടുതൽ കരുതൽ വേണമെന്നും നിർദേശിച്ചു. കടലിന്റെ സ്വഭാവം ഏതു സമയവും മാറാം. അടിയൊഴുക്കും വില്ലനാകാറുണ്ട്.

721 പേർക്ക് പിഴ

ബീച്ചുകളിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതിരുന്ന 721 പേർക്കു പൊലീസ് പിഴ ചുമത്തി. മാർച്ച് മുതൽ ഈ മാസം 20വരെയുള്ള കണക്കാണിത്. 3,000 ദിർഹമാണു പിഴ. വഴി യാത്രക്കാരെയടക്കം   സൂക്ഷ്മായി പൊലീസ് നിരീക്ഷിക്കുന്നുണ്ട്. മാസ്ക് ധരിക്കാതിരിക്കുകയോ  മൂക്കും വായും മറയ്ക്കാതിരിക്കുകയോ  ചെയ്താൽ നടപടിയുണ്ടാകും. ഹത്ത, ഹംറിയ, ദെയ്റ തുറമുഖ  മേഖല, ദുബായ്  ക്രീക്, ഫ്ലോട്ടിങ് ബ്രിഡ്ജ്, ജുമൈറ, ഐൻ ദുബായ്, ജുമൈറ ബീച്ച് റസിഡൻസ് എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി.