ദോഹ ∙ ഏത് കാലാവസ്ഥയിലും പ്രവാസി മലയാളികളുടെ തീൻ മേശയിലെ ഇഷ്ടവിഭവമാണ് ഇലക്കറികൾ. വിപണികളിൽ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം വാങ്ങാനായി വ്യത്യസ്ത ഇനങ്ങളിലുള്ള ഇല വർഗങ്ങളും സുലഭം......

ദോഹ ∙ ഏത് കാലാവസ്ഥയിലും പ്രവാസി മലയാളികളുടെ തീൻ മേശയിലെ ഇഷ്ടവിഭവമാണ് ഇലക്കറികൾ. വിപണികളിൽ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം വാങ്ങാനായി വ്യത്യസ്ത ഇനങ്ങളിലുള്ള ഇല വർഗങ്ങളും സുലഭം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഏത് കാലാവസ്ഥയിലും പ്രവാസി മലയാളികളുടെ തീൻ മേശയിലെ ഇഷ്ടവിഭവമാണ് ഇലക്കറികൾ. വിപണികളിൽ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം വാങ്ങാനായി വ്യത്യസ്ത ഇനങ്ങളിലുള്ള ഇല വർഗങ്ങളും സുലഭം. ജോർദാൻ, ലബനൻ, ഇറാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുളള ഇല വർഗങ്ങൾ വിപണിയിലുണ്ട്. കേരളത്തിന്റെ മാത്രമല്ല ദോഹയിലെ പ്രാദേശിക ഫാമുകളിൽ നിന്നുള്ള നല്ല ചുവപ്പൻ ചീരയും വിപണിയിലുണ്ട്.

സഫാരിയിൽ വിൽപനക്കായി വച്ചിരിക്കുന്ന ഇലവർഗങ്ങൾ.

പച്ച ചീര, ഉലുവ ചീര,കൊഴുപ്പ ചീര, ഔഷധ ചീര തുടങ്ങി പലതരം ചീരകളും സലാഡിനുള്ള ലെറ്റൂസ്, പാഴ്‌സലി, ജർജീർ എന്നിവ കൂടാതെ ഉള്ളിത്തണ്ട്, മല്ലിയില, പുതിനയില തുടങ്ങിയ ഇലകളും ആവശ്യാനുസരണം വാങ്ങാം. ചീര ഇനങ്ങൾക്ക് ഒരു കിലോയ്ക്ക് ഏകദേശം 3-4.50 റിയാൽ ആണ് നിരക്ക്. ഏകദേശം 90 ഇന്ത്യൻ രൂപ വരുമിത്. പുതിന, പാഴ്‌സലി ഇലകൾക്ക് ഒരു കെട്ടിന് 3-3.50 റിയാൽ ആണ് നിരക്ക്. സൂപ്പർമാർക്കറ്റുകളിൽ ഒന്നോ രണ്ടോ റിയാലിന്റെ വില വ്യത്യാസം മാത്രമേ ഇലവർഗങ്ങൾക്കുള്ളു.

ADVERTISEMENT

സലാഡ് അല്ലെങ്കിൽ തോരൻ തുടങ്ങി വ്യത്യസ്ത രുചികളിലാണെങ്കിലും ആരോഗ്യകരമായ ഇലക്കറികൾ ഏവർക്കും പ്രിയം തന്നെയാണ്. മിക്ക പ്രവാസി അടുക്കളത്തോട്ടങ്ങളിലും പച്ച, ചുവപ്പൻ ചീരകൾ സുലഭമാണ്. ബാർബിക്യുവിനൊപ്പം പാഴ്‌സലി, ജർജീർ ഇലകൾ ധാരാളമായി പ്രവാസികളും ഉപയോഗിക്കുന്നുണ്ട്. ഓർമശക്തി വർധിപ്പിക്കാനും മറവി രോഗം തടയാനും തലച്ചോർ ആരോഗ്യകരമാക്കാനുമെല്ലാം ഇലക്കറികൾക്ക് കഴിയുമെന്നാണ് പഠനങ്ങൾ സ്ഥിരീകരിക്കുന്നത്.