ദോഹ ∙ ഖത്തര്‍ പെട്രോളിയം ആഭ്യന്തര വിപണിയില്‍ സള്‍ഫര്‍ കുറഞ്ഞ ഡീസല്‍ (അള്‍ട്രാ ലോ സള്‍ഫര്‍ ഡീസല്‍-യുഎല്‍എസ്ഡി) വിതരണം ചെയ്തു തുടങ്ങി. മിസൈദിലെ റിഫൈനറിയില്‍ നിന്നാണ് ആഭ്യന്തര യാത്രാ വിപണിയിലേക്ക് യുഎല്‍എസ്ഡി വിതരണം ചെയ്യുന്നത്. | Qatar Petroleum | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തര്‍ പെട്രോളിയം ആഭ്യന്തര വിപണിയില്‍ സള്‍ഫര്‍ കുറഞ്ഞ ഡീസല്‍ (അള്‍ട്രാ ലോ സള്‍ഫര്‍ ഡീസല്‍-യുഎല്‍എസ്ഡി) വിതരണം ചെയ്തു തുടങ്ങി. മിസൈദിലെ റിഫൈനറിയില്‍ നിന്നാണ് ആഭ്യന്തര യാത്രാ വിപണിയിലേക്ക് യുഎല്‍എസ്ഡി വിതരണം ചെയ്യുന്നത്.

ഉയര്‍ന്ന ഗ്രേഡിലുള്ള പ്രീമിയം ഡീസല്‍ യൂറോപ്യന്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് (യുറോ-5) മാനദണ്ഡങ്ങള്‍ പ്രകാരം ഉല്‍പാദിപ്പിച്ചവയാണ്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് സള്‍ഫര്‍ കുറഞ്ഞ ഡീസല്‍ വിതരണം ആരംഭിച്ചത്. ഖത്തര്‍ പെട്രോളിയം റിഫൈനറിയിലെ ഡീസല്‍ ഹൈഡ്രോ-സംസ്‌കരണ യൂണിറ്റ് നവീകരിച്ചതോടെയാണ് യുഎല്‍എസ്ഡി ഉല്‍പാദനം ആരംഭിച്ചത്. ലോകോത്തര നിലവാരത്തിലുള്ള ഉല്‍പാദന, വിതരണ പ്രവര്‍ത്തനത്തിലൂടെ പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ADVERTISEMENT

നേരത്തെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി തുറമുഖത്ത് നിന്ന് സള്‍ഫര്‍ കുറഞ്ഞ ഇന്ധനത്തിന്റെ (വെരി ലോ സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍-വിഎല്‍എസ്എഫ്ഒ) ആഗോള വിതരണവും ആരംഭിച്ചിരുന്നു. 2020 ജനുവരി 1 മുതല്‍ സമുദ്ര ഇന്ധനങ്ങളുടെ ആഗോള സള്‍ഫര്‍ പരിധി 0.50 ശതമാനമായിരിക്കണമെന്ന ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐഎംഒ) 2020ന്റെ  ചട്ടങ്ങള്‍ പ്രകാരമായിരുന്നു വിതരണത്തിന് തുടക്കമിട്ടത്.

2020 ജനുവരി 1 മുതല്‍ ഐഎംഒയുടെ ചട്ടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ കപ്പല്‍ ഉടമകള്‍ക്കും പ്രവര്‍ത്തകര്‍ക്കും റാസ്‌ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി തുറമുഖം ഉള്‍പ്പെടെയുള്ള രാജ്യത്തെ തുറമുഖങ്ങളില്‍ നിന്ന് സള്‍ഫര്‍ കുറഞ്ഞ ഇന്ധന വിതരണം ആരംഭിച്ചിരുന്നു. 

ADVERTISEMENT

English Summary: Qatar Petroleum starts supply of Ultra Low Sulphur Diesel to local market