കുവൈത്ത് സിറ്റി ● ഇന്ത്യയുമായും കുവൈത്തിലുള്ള ഇന്ത്യൻ സമൂഹവുമായും ആത്മബന്ധം പുലർത്തിയ ഭരണാധികാരിയാണ് ഷെയ്ഖ് സബാഹ് അൽ

കുവൈത്ത് സിറ്റി ● ഇന്ത്യയുമായും കുവൈത്തിലുള്ള ഇന്ത്യൻ സമൂഹവുമായും ആത്മബന്ധം പുലർത്തിയ ഭരണാധികാരിയാണ് ഷെയ്ഖ് സബാഹ് അൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ● ഇന്ത്യയുമായും കുവൈത്തിലുള്ള ഇന്ത്യൻ സമൂഹവുമായും ആത്മബന്ധം പുലർത്തിയ ഭരണാധികാരിയാണ് ഷെയ്ഖ് സബാഹ് അൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഡി‌എ കുവൈത്ത്

കുവൈത്ത് സിറ്റി ● ഇന്ത്യയുമായും കുവൈത്തിലുള്ള ഇന്ത്യൻ സമൂഹവുമായും ആത്മബന്ധം പുലർത്തിയ ഭരണാധികാരിയാണ് ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്ന് പത്തനംതിട്ട ജില്ലാ അസോസിയേഷൻ. അയൽരാജ്യങ്ങളും മികച്ച ബന്ധം പുലർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ADVERTISEMENT

ഐസി‌എഫ്

ലോക രാഷ്ട്രങ്ങൾക്ക് തന്നെ മാതൃകയാണ് ഷെയ്ഖ് സബാഹ് അൽ ജാബർ അൽ സബാഹിൻ‌റെ നേതൃപാടവം എന്ന് ഐസി‌എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി. രാജ്യത്ത് നിയമവിധേയമായി താമസിക്കുന്ന മുഴുവൻ ആളുകൾക്കും പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തിയ ഭരണാധികാരിയാണ് അദ്ദേഹം.

 കായംകുളം എൻ‌ആർ‌ഐസ്

ആധുനിക കുവൈത്തിൻ‌റെ പുരോഗതി ദീർഘവീക്ഷണത്തോടെ കണ്ട ഭരണാധികാരിയാണ് ഷെയ്ഖ് സബാഹ് എന്ന് കായംകുള എൻ‌ആർ‌ഐസ്.ലോകജനതയുടെ പ്രശംസ പിടിച്ചുപറ്റിയ മനുഷ്യസ്നേഹിയായ ഭരണാധികാരിയാണ് ഷെയ്ഖ് സബാഹ്. 

ADVERTISEMENT

 

ജെസിസി കുവൈത്ത്

ലോകരാജ്യങ്ങളുടെ സമാധാനത്തിൻ‌റെ ദൂതനാണ് ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്ന് ജനത കൾചറൽ സെൻ‌റർ. രാജ്യാന്തര സമിതികളിൽ കുവൈത്തിന് അംഗീകാരം നേടിയെടുത്ത ശക്തനായ ഭരണാധികാരികൂടിയാണ് അദ്ദേഹം.

 കിയ കുവൈത്ത്

ADVERTISEMENT

ഗൾഫ് മേഖലയിൽ സമാധാനം നിലനിർത്താനായി പ്രയത്നിച്ച ശക്തനായ ഭരണാധികാരിയാണ് ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്ന് കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ (കിയ). ലോകത്ത് എവിടെയായാലും ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ മുൻ‌നിന്ന് പ്രവർത്തിച്ച ഭരണാധികാരി കൂടിയാണ് ഷെയ്ഖ് സബാഹ്.

ഇൻഡോ –അറബ് കോൺഫെഡറേഷൻ

 

കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ‌റെ നിര്യാണത്തിൽ ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്റർ അനുശോചിച്ചു. പ്രവാസി സമൂഹത്തോട് കാരുണ്യം കാണിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് അനുശോചനത്തിൽ പറഞ്ഞു.

ഒഐസിസി യൂത്ത് വിങ്

മനുഷ്യസ്നേഹിയായ രാജ്യനാ‍യകനായിരുന്നു ഷെയ്ഖ് സബാഹ് എന്ന് ഒഐസിസി യൂത്ത് വിങ്.

വോയ്സ് കുവൈത്ത്

ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ‌റെ വിയോഗം ലോകത്തിന് മുഴുവൻ വലിയ നഷ്ടമെന്ന് വോയ്സ് കുവൈത്ത്. അദ്ദേഹം കാണിച്ച സ്നേഹവും കാരുണ്യവും സമാനതകൾ ഇല്ലാത്തതാണ്.

 

ഇന്ത്യൻ ഇസ്‌ലാഹി

ദീർഘവീക്ഷണമുള്ള ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെൻ‌‌റർ കുവൈത്ത്. അറബ്, മുസ്‌ലിം രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ക്ഷീണമെന്യേ പ്രവർത്തിച്ച വ്യക്തിക് കൂടിയാണ് അദ്ദേഹം.