ദമാം∙സൗദി അറേബ്യയിൽ നിന്ന് ഇതുവരെ പോയ ചാർട്ടേഡ് വിമാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ നോർക്ക - ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു. ദമാം കിങ് ഫഹദ് വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം∙സൗദി അറേബ്യയിൽ നിന്ന് ഇതുവരെ പോയ ചാർട്ടേഡ് വിമാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ  നോർക്ക - ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു. ദമാം കിങ് ഫഹദ് വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാവിലെ 11ന്  പറന്നുയർന്ന വിമാനത്തിന്  979  റിയാലായിരുന്നു ടിക്കറ്റ് നിരക്ക്.  മൂന്നു കൈക്കുഞ്ഞുങ്ങളും 14 കുട്ടികളും 160 മുതിർന്നവരുമുൾപ്പെടെ 177 പേർ യാത്ര ചെയ്തു. ലോകകേരളസഭ അംഗങ്ങളും വൊളന്റീയർമാരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ എത്തി.

കോവിഡ് മഹാമാരിക്ക് ശേഷം കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ  നോർക്ക - ലോക കേരളസഭയുടെ നേതൃത്വത്തിൽ  ഇത് 13 -)മത്തെ  ചാർട്ടേർഡ് വിമാനമാണ്. കൊച്ചിയിലേക്കും, കോഴിക്കോട്ടേക്കുമായിരുന്നു സർവീസുകൾ. വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ അപര്യാപ്തതയും, ചാർട്ടേർഡ് വിമാനങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്കും കാരണം വലഞ്ഞ  പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ്  കിഴക്കൻ പ്രവിശ്യയിലെ ലോകസഭാംഗങ്ങൾ ചേർന്ന് ഏർപ്പാടാക്കുന്ന വിമാനങ്ങൾ. ഓൺലൈൻ പേയ്മെന്റ് ഉൾപ്പെടെ സുതാര്യമായ സംവിധാനങ്ങൾ ഒരുക്കി നടത്തുന്ന ഈ സേവനം  വലിയ അനുഗ്രഹമായതായി യാത്രക്കാർ പറഞ്ഞു.  അടുത്ത വിമാനം ഒക്ടോബർ 8 ന് ദമാമിൽ നിന്ന്  കോഴിക്കോക്കെട്ടേക്ക് ആണെന്ന് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.