ദുബായ് ∙ ഐപിഎൽ യുഎഇയിൽ വിജയകരമായി നടത്താൻ സഹായിക്കുന്ന സംഘാടകരെ മുഴുവൻ ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.......

ദുബായ് ∙ ഐപിഎൽ യുഎഇയിൽ വിജയകരമായി നടത്താൻ സഹായിക്കുന്ന സംഘാടകരെ മുഴുവൻ ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഐപിഎൽ യുഎഇയിൽ വിജയകരമായി നടത്താൻ സഹായിക്കുന്ന  സംഘാടകരെ മുഴുവൻ ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. ആവേശകരമായ രീതിയിൽ ഐപിഎൽ മുന്നേറുകയാണ്. ഇതിനകം തന്നെ രണ്ടു മൽസരങ്ങൾ സൂപ്പർ ഓവറിലേക്കു വരെ നീണ്ടു.

ബിസിസിഐ, എമിറേറ്റ്സ് ക്രിക്കറ്റ്   ബോർഡ് എന്നിവർക്കൊപ്പം യുഎഇയിലെ വിവിധ സർക്കാർ വകുപ്പുകളും  ഏകോപിച്ചാണ് ഐപിഎൽ നടത്തുന്നത്. യുഎഇയിൽ നടക്കുന്ന ഏതു മൽസരങ്ങളും വിജയിപ്പിക്കാനുള്ള ഘടകങ്ങൾ ഇവിടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയിലെ ജനങ്ങളുടെ ആതിഥേയത്വ   മനോഭാവം ലോകം കാണുകയാണ്. ഇന്ത്യയിലെ സുഹൃത്തുക്കൾ ഐപിഎൽ ഇവിടെ നടത്താൻ തീരുമാനിച്ചതു തന്നെ ആഗോള കായിക രംഗത്ത് യുഎഇയുടെ സ്ഥാനത്ത് തെളിവാണ്.

ADVERTISEMENT

വലിയ കായിക മാമാങ്കങ്ങൾ സംഘടിപ്പിക്കാനുള്ള ശേഷി, വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, ആതിഥേയത്വം, വിനോദസഞ്ചാര സൗകര്യം ഇതെല്ലാം ഇതിലൂടെ വ്യക്തമാകുന്നു. ഇവിടെ ഏറ്റവും സുരക്ഷിതമായ ഇടമായി കരുതുന്നതു കൊണ്ടാണ് ഐപിഎൽ കളിക്കാരും ഒഫിഷ്യൽസുമെല്ലാം ഇവിടെ എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിശ്വാസം യുഎഇക്ക് അംഗീകാരമാണ്, ഭരണാധിപന്മാരുടെ നേതൃപാടവത്തിന് ആദരമാണ്, കോവിഡ് പോരാളികളുടെ പോരാട്ടത്തിന്റെ ഫലമാണ്, എല്ലാവരും ചേർന്ന് വീണ്ടും ഇവിടെ ജീവിതം സുഗമമാക്കിയതിന്റെ തെളിവാണ്- അദ്ദേഹം പറഞ്ഞു.