ദോഹ ∙ ഖത്തർ ദേശീയ മ്യൂസിയത്തിൽ കുവൈത്തിലെ അൽ സബാഹ് ശേഖരത്തിൽ നിന്നുള്ള അപൂർവ സൃഷ്ടികളുടെ പ്രദർശനം ശ്രദ്ധേയമാകുന്നു. ഖത്തറും കുവൈത്തും തമ്മിലുള്ള സുദൃഢമായ ചരിത്ര, സാംസ്‌കാരിക ബന്ധം പ്രതിഫലിപ്പിച്ചു കൊണ്ടാണു പ്രദർശനം മുന്നേറുന്നത്. പുരാതന കിഴക്കിന്റെ അപൂർവ ശേഖരങ്ങൾ എന്ന തലക്കെട്ടിൽ ആരംഭിച്ച മേളയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തർ ദേശീയ മ്യൂസിയത്തിൽ കുവൈത്തിലെ അൽ സബാഹ് ശേഖരത്തിൽ നിന്നുള്ള അപൂർവ സൃഷ്ടികളുടെ പ്രദർശനം ശ്രദ്ധേയമാകുന്നു. ഖത്തറും കുവൈത്തും തമ്മിലുള്ള സുദൃഢമായ ചരിത്ര, സാംസ്‌കാരിക ബന്ധം പ്രതിഫലിപ്പിച്ചു കൊണ്ടാണു പ്രദർശനം മുന്നേറുന്നത്. പുരാതന കിഴക്കിന്റെ അപൂർവ ശേഖരങ്ങൾ എന്ന തലക്കെട്ടിൽ ആരംഭിച്ച മേളയിൽ ആഭരണങ്ങൾ, പാത്രങ്ങൾ, വേഷവിധാനങ്ങൾ തുടങ്ങി 170തിലധികം അമൂല്യ വസ്തുക്കളാണുള്ളത്.

കുവൈത്തിലെ ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ്, ഷെയ്ഖ ഹുസ്സ സബാഹ് അൽ സലിം അൽ സബാഹ് എന്നിവരുടെ പുരാവസ്തു ശേഖരത്തിൽ നിന്നുള്ളവയാണിത്. 1970 മുതൽ ഇതുവരെയുള്ള ശേഖരങ്ങളാണുള്ളത്. വെങ്കല യുഗം മുതൽ ഇരുമ്പ്, ഹെല്ലെനിസ്റ്റിക് യുഗം തുടങ്ങി സസാനിയക്കാരെയും ദക്ഷിണ അറേബ്യക്കാരെയും കേന്ദ്രീകരിച്ച് 4 വിഭാഗങ്ങളിലായാണു പ്രദർശനം.

ADVERTISEMENT

2021 ജനുവരി 3 വരെ നീളുന്ന പ്രദർശനം കാണാൻ ഖത്തർ മ്യൂസിയത്തിന്റെ വെബ്‌സൈറ്റ് മുഖേന പ്രവേശന ടിക്കറ്റെടുക്കണം. ശനി മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ വൈകിട്ട് 7.00 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.30 മുതൽ 7.00 വരെയുമാണ് പ്രവേശനം.