ദോഹ ∙ രാജ്യത്തെ ഭക്ഷ്യവസ്തു വിൽപന ശാലകൾ, സംഭരണ കേന്ദ്രങ്ങൾ, അറവുശാലകൾ എന്നിവിടങ്ങളിലെല്ലാം ആരോഗ്യ നിയന്ത്രണ വിഭാഗം അധികൃതരുടെ പരിശോധന കർശനം. വ്യവസ്ഥകൾ ലംഘിച്ചാൽ പിടി വീഴും.

ദോഹ ∙ രാജ്യത്തെ ഭക്ഷ്യവസ്തു വിൽപന ശാലകൾ, സംഭരണ കേന്ദ്രങ്ങൾ, അറവുശാലകൾ എന്നിവിടങ്ങളിലെല്ലാം ആരോഗ്യ നിയന്ത്രണ വിഭാഗം അധികൃതരുടെ പരിശോധന കർശനം. വ്യവസ്ഥകൾ ലംഘിച്ചാൽ പിടി വീഴും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിമാസം രണ്ടായിരത്തിലധികം പരിശോധനകളാണ് ഓരോ നഗരസഭകളും നടത്തുന്നത്. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങളുടെ വിൽപന, വിലയിൽ തട്ടിപ്പ്, ഉപയോഗയോഗ്യമല്ലാത്ത ഉൽപന്നങ്ങളുടെ വിൽപന, വൃത്തിരഹിതമായ അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്യലും സംഭരണവും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഭക്ഷ്യ സംഭരണം തുടങ്ങി വ്യത്യസ്ത ലംഘനങ്ങളാണ് അധികൃതർ പിടികൂടുന്നത്.

ADVERTISEMENT

വിൽപന, സംഭരണ ശാലകൾ വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചു വേണം പ്രവർത്തിക്കാൻ. ഗുരുതരമല്ലാത്ത ലംഘനങ്ങൾ ഒറ്റത്തവണ ഒത്തുതീർപ്പാക്കുമെങ്കിലും ലംഘനം ആവർത്തിച്ചാൽ സ്ഥാപനം അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. തെറ്റ് തിരുത്താൻ നിശ്ചിത സമയവും അധികൃതർ അനുവദിക്കാറുണ്ട്. പൊതു ജനങ്ങളുടെ ആരോഗ്യ സുരക്ഷയും പൊതുശുചിത്വവും  ഉറപ്പാക്കുന്നതിനാണ് സമഗ്ര പരിശോധനാ ക്യാംപെയ്ൻ  നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം അൽ ഖോർ-അൽ ദഖീറ നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ തൊഴിലാളി താമസ കേന്ദ്രത്തിനുള്ളിലെ അനധികൃത ഭക്ഷ്യ സംഭരണശാല കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു. സെപ്റ്റംബറിൽ അൽ റയ്യാനിൽ നടത്തിയ 3,475 പരിശോധനയിൽ 34 ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 2 ഭക്ഷ്യശാലകളാണ് അടച്ചുപൂട്ടിയത്. 29 കേസുകൾ ഒത്തുതീർപ്പാക്കിയിരുന്നു. 5 കേസുകൾ കൂടുതൽ നിയമ നടപടികൾക്കായി സുരക്ഷാ ഏജൻസികൾക്ക് കൈമാറി. അറവുശാലകളിൽ നടത്തിയ പരിശോധനയിൽ ഉപയോഗയോഗ്യമല്ലാത്ത കന്നുകാലി മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.