സന്ദർശക വീസയിലുള്ള ഇയാൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പൊലീസിന് 3,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്തു. തുടർന്ന് സംഭവിച്ചതോ, 3 മാസം ജയിൽ ശിക്ഷ. ഇതേ തുടർന്ന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇന്ത്യക്കാരന് 5,000 ദിർഹം പിഴയും 3 മാസം ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും വിധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോവിഡ്19ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പൊരുതുമ്പോൾ അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് മാസ്ക് ധരിക്കാതെ നടന്ന ഇന്ത്യൻ യുവാവിനെ ദുബായ് പൊലീസ് പൊക്കി. സന്ദർശക വീസയിലുള്ള ഇയാൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പൊലീസിന് 3,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്തു. തുടർന്ന് സംഭവിച്ചതോ, 3 മാസം ജയിൽ ശിക്ഷ. ഇതേ തുടർന്ന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇന്ത്യക്കാരന് 5,000 ദിർഹം പിഴയും 3 മാസം ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും വിധിച്ചു. 

ഈ വർഷം ഏപ്രിലിൽ യുഎഇയിൽ ദേശീയ അണുനശീകരണ യജ്ഞം നടക്കുമ്പോഴായിരുന്നു സംഭവം. ജബൽ അലി ഏരിയയിൽ പട്രോളിങ് നടത്തുകയായിരുന്നു പൊലീസാണ് 24 കാരനായ ഇന്ത്യക്കാരനെ പിടികൂടിയത്. ഒരു യുവതിയോടൊപ്പം ഹോട്ടലിന് പുറത്ത് നിൽക്കുകയായിരുന്ന യുവാവ്. രണ്ട് പേരും മാസ്ക് ധരിക്കുകയോ മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. പൊലീസുകാരൻ ഇരുവരെയും പിടികൂടി.

ADVERTISEMENT

പുറത്ത് കാറ്റുകൊണ്ട് നടക്കാനിറങ്ങിയതെന്നായിരുന്നു യുവാവിന്റെ മറുപടി. മസാജ് നടത്തുന്ന സ്ത്രീയാണെന്നും 200 ദിർഹമിന് അവരെ യുവാവ് കൂട്ടിവന്നതുമാണെന്നും പറഞ്ഞു. യുവതിയെ തിരിച്ചയക്കാൻ ടാക്സി കാത്തിരിക്കുമ്പോഴായിരുന്നു പൊലീസിന്റെ കണ്ണിൽപ്പെട്ടത്.

തന്നെ വിട്ടയക്കാൻ കെഞ്ചിയ യുവാവ് പൊലീസുകാരൻ അതിന് സമ്മതിക്കാത്തപ്പോൾ 3,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു. 2,000 ദിർഹം അപ്പോൾ തന്നെ തരാമെന്നും ബാക്കി തുക വീട്ടിലെത്തിക്കാമെന്നുമായിരുന്നു യുവാവിന്റെ വാഗ്ദാനം. ഇതേ തുടർന്ന് യുവാവിനെ ജബൽ അലി  പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസുകാരൻ മേലുദ്യോഗസ്ഥന് വിവരം കൈമാറിയതനുസരിച്ച് യുവാവിനെ നിയമനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.