അബുദാബി∙ യുഎഇ തലസ്ഥാന നഗരിയിലെ താമസക്കാർക്ക് ഫ്ലൂ വാക്സീൻ സൗജന്യം. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ ക്ലിനിക്കുകളിൽ എത്തി എമിറേറ്റ്സ് ഐഡി കാണിച്ചാൽ വാക്സീൻ എടുക്കാം......

അബുദാബി∙ യുഎഇ തലസ്ഥാന നഗരിയിലെ താമസക്കാർക്ക് ഫ്ലൂ വാക്സീൻ സൗജന്യം. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ ക്ലിനിക്കുകളിൽ എത്തി എമിറേറ്റ്സ് ഐഡി കാണിച്ചാൽ വാക്സീൻ എടുക്കാം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇ തലസ്ഥാന നഗരിയിലെ താമസക്കാർക്ക് ഫ്ലൂ വാക്സീൻ സൗജന്യം. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ ക്ലിനിക്കുകളിൽ എത്തി എമിറേറ്റ്സ് ഐഡി കാണിച്ചാൽ വാക്സീൻ എടുക്കാം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇ  തലസ്ഥാന നഗരിയിലെ താമസക്കാർക്ക് ഫ്ലൂ വാക്സീൻ സൗജന്യം. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ ക്ലിനിക്കുകളിൽ എത്തി എമിറേറ്റ്സ് ഐഡി കാണിച്ചാൽ വാക്സീൻ എടുക്കാം. അബുദാബിയിലെയും അൽഐനിലെയും താമസക്കാരിൽ അത്യാവശ്യക്കാർക്ക്  വീട്ടിൽ എത്തിയും വാക്സീൻ നൽകുമെന്ന് സേഹ അറിയിച്ചു. 'നിങ്ങളുടെ സുരക്ഷ, സമൂഹത്തിന്റെയും' എന്ന പ്രമേയത്തിൽ ആരോഗ്യമന്ത്രാലയം ആരംഭിച്ച ബോധവൽക്കരണ ക്യാംപെയ്ന്റെ ഭാഗമായാണു സൗജന്യ കുത്തിവയ്പ്.

പ്രതിരോധമാണ് നല്ലത്

സഞ്ചരിക്കുന്ന ക്ലിനിക് വാഹനത്തിലെത്തി കുത്തിവയ്പ് എടുക്കുന്നവർ.
ADVERTISEMENT

കോവിഡിന്റെയും പകർച്ചപ്പനിയുടെയും ലക്ഷണങ്ങൾ സമാനമായതിനാൽ ഏറെ വെല്ലുവിളി നേരിടേണ്ടിവരും. അതുകൊണ്ടുതന്നെ പകർച്ചപ്പനിക്കെതിരായ ഫ്ലൂ വാക്സീൻ എടുത്ത് ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസസിലെ സിഒഒ ഡോ. നൂറ അൽ ഗൈത്തി ആവശ്യപ്പെട്ടു.

ബുക്ക് ചെയ്യാം; നമ്പർ 800 50

കുത്തിവയ്പ് എടുക്കുന്നവർ 800 50ൽ വിളിച്ച് അനുയോജ്യമായ സമയത്തേക്കു ബുക്ക് ചെയ്യാം. ഇതുമൂലം ആശുപത്രിയിലെത്തി കാത്തുനിൽക്കുന്നത് ഒഴിവാക്കാം.

വീട്ടിലെത്തും വാക്സീൻ

സഞ്ചരിക്കുന്ന ക്ലിനിക് വാഹനത്തിലെത്തി കുത്തിവയ്പ് എടുക്കുന്നവർ.
ADVERTISEMENT

വീട്ടിൽ എത്തി ഫ്ലൂ വാക്സീൻ വേണമെങ്കിൽ 02 7117117 നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യണം. 500 ദിർഹമാണ് ഫീസ്. വീട്ടിൽ എത്ര പേരുണ്ടെങ്കിലും കുത്തിവയ്പ് നൽകും.  സഞ്ചരിക്കുന്ന ക്ലിനിക് വാക്സീനുമായി വീട്ടിലെത്തും.

കമ്പനികളിലും വാക്സീനെത്തും

കമ്പനിക്കാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഇതിനായി അബുദാബിയിലുള്ളവർ 0564103180 നമ്പറിലും അൽഐനിലുള്ളവർ 0562187886 നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.

സൗജന്യ വാക്സീൻ ലഭിക്കുന്ന സ്ഥലങ്ങൾ

∙ അബുദാബി അൽബത്തീൻ ഹെൽത്ത്കെയർ സെന്റർ

∙ അൽമദീന ഒക്യുപേഷനൽ ഹെൽത്ത് സെന്റർ

∙ അൽമുഷ്റിഫ് ചിൽഡ്രൻസ് സ്പെഷ്യൽറ്റി സെന്റർ

∙ അൽ സഫ്റാന ഡയഗ്നോസ്റ്റിക് ആൻഡ് സ്ക്രീനിങ് സെന്റർ

∙ അൽ മഖ്ത ഹെൽത്ത്കെയർ സെന്റർ

∙ മദീനത് ഖലീഫ ഹെൽത്ത്കെയർ സെന്റർ

∙ മദീനത് മുഹമ്മദ് ബിൻ സായിദ് ഹെൽത്ത്കെയർ സെന്റർ

∙ അൽബാഹിയ ഹെൽത്ത്കെയർ സെന്റർ

∙ അൽഫല ഹെൽത്ത്കെയർ സെന്റർ

∙ അൽസംഹ ഹെൽത്ത്കെയർ സെന്റർ

∙ ബനിയാസ് ഹെൽത്ത്കെയർ സെന്റർ

∙ അൽഖാതിം ഹെൽത്ത്കെയർ സെന്റർ

∙ അൽഫഖാ ഹെൽത്ത്കെയർ സെന്റർ

∙ അൽഹായർ ഹെൽത്ത്കെയർ സെന്റർ

∙ അൽഹിലി ഹെൽത്ത്കെയർ സെന്റർ

∙ അൽജാഹിലി ഹെൽത്ത്കെയർ സെന്റർ

∙ അൽഖസന ഹെൽത്ത്കെയർ സെന്റർ

∙ അൽമുവൈജി ഹെൽത്ത്കെയർ സെന്റർ

∙ അൽഖുആ ഹെൽത്ത്കെയർ സെന്റർ

∙ അൽ യഹർ ഹെൽത്ത്കെയർ സെന്റർ

∙ മെസ്‌യദ് ഹെൽത്ത്കെയർ സെന്റർ

∙ നീമ ഹെൽത്ത്കെയർ സെന്റർ

∙ റിമ ഹെൽത്ത്കെയർ സെന്റർ

∙ സ്വൈഹാൻ ഹെൽത്ത്കെയർ സെന്റർ

∙ സാക്കിർ ഹെൽത്ത്കെയർ സെന്റർ

∙ അൽതവയ്യ ചിൽഡ്രൻസ് സ്പെഷ്യൽറ്റി സെന്റർ

∙ ഊദ് അൽ തൗബ ഡയഗ്നോസ്റ്റിക് ആൻ‍ഡ് സ്ക്രീനിങ് സെന്റർ

∙ അൽദഫ്ര മേഖലയിലുള്ളവർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, അൽദഫ്ര ഫാമിലി മെഡിസിൻ സെന്റർ എന്നീ ആശുപത്രികളിൽ നിന്നും ലിവ, ഗയാത്തി, അൽമിർഫ, അൽസില, ഡൽമ എന്നിവിടങ്ങളിലുള്ളവർക്ക് മദീനാ സായിദ് ഹോസ്പിറ്റലിൽ നിന്നും കുത്തിവയ്പ് എടുക്കണം.

∙ അൽദഫ്ര മേഖലാ ബുക്കിങിന് 028070000 നമ്പറിൽ വിളിക്കാം.