ദുബായ് ∙ വീസാ സേവനങ്ങൾക്ക് ദുബായിൽ 60ലേറെ ആമർ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി

ദുബായ് ∙ വീസാ സേവനങ്ങൾക്ക് ദുബായിൽ 60ലേറെ ആമർ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വീസാ സേവനങ്ങൾക്ക് ദുബായിൽ 60ലേറെ ആമർ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വീസാ സേവനങ്ങൾക്ക് ദുബായിൽ 60ലേറെ ആമർ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന്  ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് (ജിഡിആർ എഫ്എ) അറിയിച്ചു. ടൈപ്പിങ് സെന്ററുകൾക്ക് പകരം സുഗമവും സുതാര്യവുമായ സേവനങ്ങൾക്കായാണ് ജിഡിആർഎഫ്എ ആമർ കേന്ദ്രങ്ങൾ  തുറന്നത്.

എല്ലാ വീസാ സേവനങ്ങളും ഒരു കുടക്കീഴിൽ   

ADVERTISEMENT

 

വീസ സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും എല്ലാ സേവനങ്ങളും ലഭിക്കാനും ഈ സെന്ററുകൾ സഹായമാകുമെന്ന് ജിഡിആർഎഫ്എ തലവൻ മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി പറഞ്ഞു 

എല്ലാ വീസ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുമെന്നതാണ് ആമർ സെന്ററുകളുടെ പ്രത്യേകത. എൻട്രി പെർമിറ്റ്, സന്ദർശക വീസ, താമസ വീസ, വീസ റദ്ദാക്കൽ തുടങ്ങിയവയാണ് പ്രധാന സേവനങ്ങൾ.

 

ADVERTISEMENT

മിക്ക സെന്ററുകളിലും വീസ സേവനങ്ങൾക്ക് പുറമെ മറ്റു സർക്കാർ വകുപ്പുകളുടെ സേവനങ്ങളും ലഭിക്കുന്നുണ്ട്. എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സേവനവും  ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്  8005111 എന്ന നമ്പറിൽ അധികൃതരുമായി ബന്ധപ്പെടണം. നടപടികൾ വേഗത്തിലാക്കാൻ സ്മാർട്‌ ആപ്ലിക്കേഷനും 

 

വീസാ നടപടികൾക്കുള്ള അമർ കേന്ദ്രങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാണ്. ആവിശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കാനും രേഖകൾ ഡൗൺലോഡ് ചെയ്യാനും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ   ഇടപാടുകൾ പൂർത്തിയാക്കാൻ അടുത്തുള്ള ആമർ  കേന്ദ്രത്തിലെ ടോക്കൺ നേടുവാനും  ഈ ആപ്ലിക്കേഷനിലൂടെ കഴിയും. "amer app" 

എന്ന് ടൈപ്പ് ചെയ്‌താൽ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ആപ്പ് സ്റ്റോറിൽ ഇത് ഇൻസ്റ്റാൾ ചെയ്യാവുന്നതുമാണെന്ന് ആമർ കസ്റ്റ്മർ ഹാപ്പിനസ് ഡിപ്പാർട്ട്മെന്റ് തലവൻ മേജർ സാലിം ബിൻ അലി അറിയിച്ചു. 

ADVERTISEMENT

ജിഡിആർഎഫ്എ ദുബായുടെ  കണ്ടത്തലായ ഈ ആപ്പ് ഉപയോക്താകളുടെ ആമർ കേന്ദ്രങ്ങളിന്റെ കാത്തിരിപ്പ്  ദൈർഘ്യം കുറയ്ക്കും. അവരുടെ സമയവും പരിശ്രമവും കുറയ്ക്കാൻ  ഇത് സഹായിക്കുന്നു. ഇതിലൂടെ ഉപയോക്താവിന് ഒരു ടോക്കൺ നേടാനും അടുത്തുള്ള ആമർ സെന്ററിലാക്കും നയിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉപയോക്താകൾക്ക്  ആപ്ലിക്കേഷനിൽ  പ്രവേശിച്ചു ആവശ്യമായ സേവനങ്ങളും ഇതിലൂടെ  തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇവർക്ക് പ്രമാണങ്ങളുടെ കോപ്പി ആപ്ലിക്കേഷൻ വഴി സേവന കേന്ദ്രങ്ങളിലേയ്ക്ക് അയക്കാനും കഴിയും. തുടർന്ന് അടുത്തുള്ള കേന്ദ്രങ്ങളിലേയ്ക്ക്  വരാനുള്ള സമയവും ലഭ്യമാവും. അതിനാൽ തന്നെ  ഉപയോക്താവിന് കൂടുതൽ  കാത്തിരിക്കാതെ  ഇടപാടുകൾ പൂർത്തിയാക്കി ഏറ്റവും വേഗത്തിൽ   മടങ്ങാൻ സാധിക്കുമെന്നും മേജർ സാലിം ബിൻ അലി വ്യക്തമാക്കി .

 

കോവിഡ് 19 പശ്ചാത്തലത്തിൽ ദുബായിലെ ഓരോ ആമർ കേന്ദ്രങ്ങളും  ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പ്രവർത്തിച്ചുവരുന്നത്. ഇവിടങ്ങളിൽ ഉപയോക്താക്കൾ കൃത്യമായ സാമൂഹിക അകലം പാലിക്കണം. അതു കൊണ്ട് തന്നെ ഈ ആപ്പിലൂടെ  മുൻകൂട്ടി  രേഖകൾ  അയച്ചു കൊടുത്താൽ ചുരുങ്ങിയ സമയത്തിനുള്ളിൽ  നടപടി  അവസാനിപ്പിക്കാൻ സാധിക്കും.