റാസൽഖൈമ, ഫുജൈറ മലയോര മേഖലകളിൽ ശക്തമായ മഴ. വാദികൾ നിറഞ്ഞൊഴുകുന്നു. താഴ്ന്ന മേഖലകളിലെ റോഡുകൾ വെള്ളത്തിലായതോടെ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും മരങ്ങൾ കടപുഴകി. വെള്ളക്കെട്ട് നീക്കം ചെയ്യാൻ രാത്രിയിലും നടപടികൾ പുരോഗമിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ റാസൽഖൈമ, ഫുജൈറ മലയോര മേഖലകളിൽ ശക്തമായ മഴ. വാദികൾ നിറഞ്ഞൊഴുകുന്നു. താഴ്ന്ന മേഖലകളിലെ റോഡുകൾ വെള്ളത്തിലായതോടെ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും മരങ്ങൾ കടപുഴകി. വെള്ളക്കെട്ട് നീക്കം ചെയ്യാൻ അർധരാത്രിയും ശ്രമങ്ങൾ തുടർന്നു.

തണുപ്പു കൂടുന്നതിനു മുന്നോടിയായാണു കാറ്റും മഴയുമെന്നും ജാഗ്രത പാലിക്കണമെന്നും ഊർജ-അടിസ്ഥാന സൗകര്യ മന്ത്രാലയവും അറിയിച്ചു. വടക്കൻ മേഖലയിൽ താപനില താഴ്ന്നു. ജബൽ ജെയ്സിൽ പുലർച്ചെ താപനില 10.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഫുജൈറയിലും അൽ ഹെയ്ൽ മേഖലയിലും വെള്ളിയാഴ്ച മഴ ശക്തമായിരുന്നു.

ADVERTISEMENT

ന്യൂനമർദം: ഒമാനിലും മഴ

മസ്കത്ത്∙ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ  ഒമാന്റെ വിവിധ മേഖലകളിൽ കാറ്റും മഴയും ശക്തമാകുമെന്നു മുന്നറിയിപ്പ്. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും ഇടിയോടെ മഴയ്ക്കും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകും. ജാഗ്രത പാലിക്കണം.

നാളെ മഴയ്ക്ക് സാധ്യത

ഇന്ന് ഏറെക്കുറെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെങ്കിലും നാളെ മഴയും കാറ്റും പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണം അറിയിച്ചു. ഇതര എമിറേറ്റുകളിൽ ആകാശം മേഘാവൃതമായി തുടരുന്നു.