ദോഹ ∙ ഖത്തറിലുള്ള പ്രവാസികള്‍ക്ക് ഇനി ആശങ്കയില്ലാതെ രാജ്യത്തിന് പുറത്തുപോകാം. അപേക്ഷ നല്‍കാതെ തന്നെ മടങ്ങിയെത്താനുള്ള എക്‌സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ഓട്ടമാറ്റിക്കായി ലഭിക്കും. ഉത്തരവ് നവംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായാണ് രാജ്യത്തുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിലുള്ള പ്രവാസികള്‍ക്ക് ഇനി ആശങ്കയില്ലാതെ രാജ്യത്തിന് പുറത്തുപോകാം. അപേക്ഷ നല്‍കാതെ തന്നെ മടങ്ങിയെത്താനുള്ള എക്‌സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ഓട്ടമാറ്റിക്കായി ലഭിക്കും. ഉത്തരവ് നവംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായാണ് രാജ്യത്തുള്ള പ്രവാസികളുടെ വിദേശയാത്ര ലളിതമാക്കുന്നത്.

പ്രവാസി താമസക്കാരന്‍ ഖത്തറില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് എക്‌സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുമെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് വ്യക്തമാക്കി. താമസക്കാരന്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് ഹമദ് വിമാനത്താവളത്തില്‍ റജിസ്റ്റര്‍ ചെയ്യുമ്പോഴാണ് ഓട്ടമാറ്റിക്കായി എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നത്. എന്നാല്‍ ഖത്തറിന് പുറത്തുള്ള പ്രവാസികള്‍ക്ക് തിരികെയെത്താന്‍ ഖത്തര്‍ പോര്‍ട്ടല്‍ മുഖേന എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കുക തന്നെ വേണം.

ADVERTISEMENT

അതേസമയം, ദോഹയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധമാണ്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വീട്ടിലും കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹോട്ടലിലും ക്വാറന്റീനില്‍ കഴിയണം. ഷെയേര്‍ഡ് ക്വാറന്റീന്‍ സൗകര്യത്തിലാണ് കഴിയുന്നതെങ്കില്‍ 14 ദിവസമാണ് ക്വാറന്റീന്‍. 

ഖത്തര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നാണ് വരുന്നതെങ്കില്‍ യാത്രക്ക് 48 മണിക്കൂറിന് മുന്‍പ് നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ വിമാനത്താവളത്തിലെ പരിശോധന ഒഴിവാകും. ക്വാറന്റീനിലെ ആറാമത്തെ ദിവസമാകും കോവിഡ് പരിശോധന നടത്തുക. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവരാണെങ്കില്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തും.